വരുന്നൂ, ‘കേന്ദ്ര’ സിനിമാ നിർമാണ സ്റ്റുഡിയോ
Mail This Article
×
ന്യൂഡൽഹി ∙ വൻകിട സിനിമാ നിർമാണ സ്റ്റുഡിയോ ആരംഭിക്കാനുള്ള പദ്ധതിയുമായി കേന്ദ്ര വാർത്താവിതരണ മന്ത്രാലയം. സ്വകാര്യ പങ്കാളിത്തത്തോടെ 10,000 കോടി രൂപ മുതൽമുടക്കിൽ സ്റ്റുഡിയോ സജ്ജമാക്കാനുള്ള ചർച്ചകളാണു പുരോഗമിക്കുന്നത്. വിനോദ വ്യവസായ മേഖലയിൽ ഒട്ടേറെ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഇതിലൂടെ സാധിക്കുമെന്നാണു കണക്കുകൂട്ടൽ.
സ്റ്റുഡിയോ തയാറാക്കാൻ 200 ഏക്കർ സ്ഥലമെങ്കിലും വേണ്ടിവരുമെന്നാണു വിലയിരുത്തൽ. രാജ്യാന്തര പോസ്റ്റ് പ്രൊഡക്‌ഷൻ ഹബ്ബായി സ്റ്റുഡിയോയെ മാറ്റുകയാണു ലക്ഷ്യം. സർക്കാർ ഏതൊക്കെ തരത്തിൽ പങ്കാളിയാകും എന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ ചർച്ചകൾ പുരോഗമിക്കുകയാണ്.
സിനിമകളുടെ പ്രൊഡക്‌ഷൻ രംഗത്തുള്ള പത്തിലേറെ വൻകിട സ്റ്റുഡിയോകൾ ഹോളിവുഡിലുണ്ടെങ്കിൽ ഇന്ത്യയിൽ ഹൈദരബാദിലെ റാമോജി റാവു ഫിലിം സിറ്റിയാണ് ഇപ്പോഴും പ്രധാന ആശ്രയം.
English Summary:
Film production studio
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.