ADVERTISEMENT

തിരുവനന്തപുരം ∙ സുവർണ ജൂബിലി ആഘോഷിക്കുന്ന സപ്ലൈകോയിൽ, സാമ്പത്തിക പ്രതിസന്ധി കാരണം 2 വർഷത്തിനിടെ രണ്ടായിരത്തോളം ദിവസവേതനക്കാരായ തൊഴിലാളികൾക്കു ജോലി നഷ്ടമായി. 2022 അവസാനം 5122 ദിവസവേതനക്കാരായ തൊഴിലാളികളാണ് സപ്ലൈകോയിൽ ഉണ്ടായിരുന്നത്. വരുമാനത്തിൽ ഗണ്യമായ കുറവ് വന്നതോടെ പലരെയും ജോലിക്കു നിയോഗിക്കാതെയായി. നിലവിൽ 3043 ദിവസ വേതനക്കാർ സപ്ലൈകോയുടെ സൂപ്പർമാർക്കറ്റുകളും മാവേലി സ്റ്റോറുകളും ഉൾപ്പെടെ ജോലി ചെയ്യുന്നെന്നാണു സർക്കാർ കണക്ക് .

സപ്ലൈകോയിൽ തൊഴിലാളികൾ ആരെയും പിരിച്ചുവിട്ടില്ലെന്നാണ് നിയമസഭയിലും വാർത്താസമ്മേളനങ്ങളിലും വകുപ്പ് മന്ത്രി അറിയിച്ചത്. എന്നാൽ, ദിവസവേതനക്കാരെ ഓരോ ദിവസവും നിലനിർത്തുന്നത് വരുമാനത്തിന്റെ അടിസ്ഥാനത്തിലായതിനാൽ സാങ്കേതികമായി മന്ത്രി പറഞ്ഞതു ശരിയാണെന്നു മാത്രം. 

ദിവസവേതനക്കാരായ തൊഴിലാളികളിൽ ഭൂരിഭാഗവും രാഷ്ട്രീയ ശുപാർശകളുടെ അടിസ്ഥാനത്തിൽ നിയമനം നേടിയവരാണ്. 2 വർഷത്തിനിടെ കരാർ ജീവനക്കാർ 274ൽ നിന്ന് 254 ആയി കുറഞ്ഞു. നിലവിൽ ആകെ ജീവനക്കാരുടെ എണ്ണം 6851 ആണ്. ദിവസവേതനക്കാർ 3043, സ്ഥിരം ജീവനക്കാർ 2720, കരാർ ജീവനക്കാർ 254, ഡപ്യൂട്ടേഷൻ ജീവനക്കാർ 834 എന്നിങ്ങനെയാണ് ജീവനക്കാരുടെ എണ്ണം.

വിതരണക്കാർക്ക് കൊടുക്കാനുള്ളത് 463 കോടി

വിൽപന ശാലകളിലേക്കു സാധനങ്ങൾ നൽകിയ വിതരണക്കാർക്കു സപ്ലൈകോ നൽകാനുള്ളത് 463.08 കോടി രൂപ. 260ൽപരം വിതരണക്കാർക്കാണ് ഇത്രയും തുക നൽകാനുള്ളത്. 

കഴിഞ്ഞ ഏപ്രിൽ ആദ്യം 625 കോടി രൂപയാണ് കുടിശിക ഉണ്ടായിരുന്നത്. 

എന്നാൽ, സർക്കാർ നൽകിയ ധനസഹായം ഉപയോഗിച്ച് 161.82 കോടി 127 സ്ഥാപനങ്ങൾക്കു നൽകിയതോടെയാണു കുടിശിക അൽപം കുറഞ്ഞത്.

English Summary:

Supplyco's financial crisis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com