ADVERTISEMENT

ഇന്ത്യ- മൊറീഷ്യസ് ട്രേഡ് കമ്മീഷണറായി നെഹ്റു ഗ്രൂപ്പ് ചെയർമാൻ അഡ്വ. ഡോ. പി. കൃഷ്ണദാസിനെ നിയമിച്ചു. വിദേശകാര്യ മന്ത്രാലയത്തിന്റെ (MEA) ശുപാർശയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ ഇക്കണോമിക്സ് ട്രേഡ് ഓർഗനൈസേഷൻ (IETO) ഇന്ത്യൻ ആഫ്രിക്കൻ ട്രേഡ് കൗൺസിൽ (IATC) എന്നീ സംഘടനകളാണ് പദവി നൽകിയത്. ഡിപ്ലോമാറ്റിക് ഇമ്മ്യൂണിറ്റിയോടു കൂടിയ ഈ നിയമനം അഞ്ചുവർഷത്തേക്കാണ്.

ചടങ്ങിൽ മൊറീഷ്യസ് അംബാസഡർ പ്രൊഫ്. ഡോ. ഖേസ്വർ ജാൻക്കി ഈ നിയമന പത്രം കൈമാറി. മുൻ മന്ത്രി മോക്ഷ്വർ ചോനി ഗോസ്ക്, IETO പ്രസിഡന്റ് ഡോ. അസിഫ് ഇക്ബാൽ, IETO വൈസ് പ്രസിഡന്റ് മിസ്റ്റർ വാൾ കാഷ്വി, നേഹ്റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സി.ഒ. & സെക്രട്ടറി ഡോ. പി. കൃഷ്ണകുമാർ, സ്വാമിജി ഹരിനാരായണൻ ജി, നെഹ്റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഗ്ലോബൽ പി.ആർ.ഒ. മിസ്റ്റർ സുരേഷ് കുമാർ, എൻ.ജി.ഐ. മീഡിയ ഹെഡ് മിസ്റ്റർ റോഷൻ മാത്യു എന്നിവരും മറ്റ് പ്രമുഖ വ്യക്തികളും പങ്കെടുത്തു.

മൊറീഷ്യസ് വിദ്യാഭ്യാസ മന്ത്രി മിസ്സസ് ലീല ദേവി ഡൂക്കൂൺ ചടങ്ങിൽ പങ്കെടുക്കുകയും നിയമനം അംഗീകരിക്കുകയും ചെയ്തു. മൊറീഷ്യസ് ഗ്ലോബൽ എജ്യുക്കേഷൻ ഔട്രീച്ച് സ്ഥാപകൻ മിസ്റ്റർ ജയശങ്കറും നെഹ്റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സി.ഒ. & സെക്രട്ടറി ഡോ. പി. കൃഷ്ണകുമാറും ഒപ്പിട്ട ആദ്യ മെമ്മോറാണ്ടം ഓഫ് അണ്ടർസ്റ്റാൻഡിംഗ് (MoU)ൽ ഒപ്പുവച്ചു. ഈ MoU, എക്സ്ചേഞ്ച് ഓഫ് ടെക്നോളജി ഇൻ എഡ്യൂക്കേഷൻ വിത്ത് റെസ്പെക്ട് ടു എഡ്യൂക്കേഷൻ 4.0 എന്നതിനെക്കുറിച്ചാണ്.

മൊറീഷ്യസ്-ഇന്ത്യ (ദക്ഷിണേന്ത്യ) ട്രേഡ് കമ്മിഷണറായി നിയമിതനായ അഡ്വ. ഡോ. പി. കൃഷ്ണദാസ്, ഇന്ത്യയും മൊറീഷ്യസും തമ്മിലുള്ള വ്യാപാര, വാണിജ്യ, സഹകരണ ബന്ധം ശക്തിപ്പെടുത്തുവാൻ പ്രവർത്തിക്കും. കൂടാതെ വിദ്യാഭ്യാസം, ടെക്നോളജി, ടൂറിസം, നിക്ഷേപം തുടങ്ങിയ മേഖലകളിൽ സഹകരണം ഉറപ്പാക്കുന്നതിന് പുതിയ അവസരങ്ങൾ അന്വേഷിക്കും. വ്യാപാര പ്രദർശനങ്ങൾ, ബിസിനസ് എക്സ്പോകൾ, B2B മീറ്റിംഗുകൾ എന്നിവയിലൂടെ വിപണി പ്രചാരണ പ്രവർത്തനങ്ങൾക്കും മാർഗനിർദേശങ്ങൾ  നൽകുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതുമായിരിക്കും.

2009 മുതൽ നെഹ്റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ചെയർമാനും മാനേജിങ് ട്രസ്റ്റിയുമായ അഡ്വ. ഡോ. പി. കൃഷ്ണദാസ് വിദ്യാഭ്യാസം, ആരോഗ്യം, വ്യവസായം, എന്നീ മേഖലകളിൽ  പരിചയസമ്പന്നനാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com