എന്‍പിഎസ് തൊഴിലുടമ വിഹിതം 14 ശതമാനമാക്കി, ആദായ നികുതി ഇളവ് ന്യൂ റെജിമുകാര്ക്ക് മാത്രം
Mail This Article
ന്യൂ പെന്‍ഷന്‍ സ്‌കീമിലെ തൊഴിലുടമയുടെ വിഹിതം തൊഴിലാളിയുടെ അടിസ്ഥാന ശമ്പളത്തിന്റെ 10 ശതമാനമായിരുന്നത് 14 ശതമാനമാക്കി ഉയര്‍ത്തിയതായി ധനമന്ത്രി പ്രഖ്യാപിച്ചു. നേരത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ ഗവണ്‍മെന്റ് വിഹിതം 10 ല്‍ നിന്ന് 14 ശതമാനമാക്കിയിരുന്നു.
പൊതു, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കു കൂടി ഇതിന്റെ പ്രയോജനം ലഭിക്കാനാണ് ഇപ്പോള്‍ അവരുടെ പെന്‍ഷന്‍ ഫണ്ടിലേക്കുള്ള തൊഴിലുടമകളുടെ വിഹിതം കൂടി കൂട്ടിയത്.
തൊഴിലുടമ എന്‍പിഎസിലേക്ക് അടയ്ക്കുന്ന തുകയ്ക്ക് തൊഴിലാളിക്ക് 80സിസിഡി(2) പ്രകാരം ഇന്‍കംടാക്‌സ് ഇളവ് ലഭിക്കും എങ്കിലും വര്‍ധിച്ച തുകയ്ക്കുള്ള ഇളവ് ന്യൂ ടാക്‌സ് റെജിം സ്വീകരിക്കുന്നവര്‍ക്ക് മാത്രമേ ലഭിക്കുകയുള്ളൂ. അതായത് ഓള്‍ഡ് റെജിം ആണ് സ്വീകരിക്കുന്നതെങ്കില്‍ തൊഴിലുടമ 14 ശതമാനം അടച്ചാലും 10 ശതമാനത്തിന് മാത്രമേ തൊഴിലാളിക്ക് ആദായ നികുതി ഇളവ് ലഭിക്കുകയുള്ളൂ.