ഇംപാക്ടീവിനെ ഏറ്റെടുത്ത് ഇൻഫോഗെയ്ൻ
Mail This Article
×
കൊച്ചി∙ സിലിക്കൺ വാലിയിൽ ഡിജിറ്റൽ ഉപഭോക്തൃ സേവന രംഗത്തെ പ്രമുഖ കമ്പനിയായ ഇൻഫോഗെയ്‌ൻ ന്യൂജഴ്സി ആസ്ഥാനമായ ഇംപാക്ടീവ് എന്ന സെയിൽസ് ഫോഴ്സ് കൺസൽറ്റിങ് സേവന കമ്പനിയെ ഏറ്റെടുത്തു. ഇൻഫൊഗെയ്ൻ ഡിജിറ്റൽ ഉൽപന്നങ്ങളെ വലിയ വിപണിയിലേക്ക് എത്തിക്കാൻ ഇംപാക്ടീവിന്റെ വിൽപന മികവ് പ്രയോജനപ്പെടുമെന്ന് ഇംപാക്ടീവ് സഹ സ്ഥാപകനും പ്രസിഡന്റുമായ ജോസഫ് കോര ചൂണ്ടിക്കാട്ടി. ഇരു കമ്പനികളുടെയും സംയുക്ത മികവിലൂടെ കൂടുതൽ വിപുലമായ സേവന മേഖലയിലേക്കു മുന്നേറാൻ കഴിയുമെന്ന് ഇൻഫോഗെയ്ൻ സഹ സ്ഥാപകനും സിഇഒയുമായ പ്രവീൺ ദേശായ് പറഞ്ഞു.
English Summary:
Infogain acquires Impactiv
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.