ADVERTISEMENT

കോവിഡിനു ശേഷം അവശതയിലായ ചെറുസംരംഭങ്ങൾക്കു സർക്കാർ ഗാരന്റിയോടെ പ്രത്യേക അടിയന്തര വായ്പ നൽകാനുള്ള പദ്ധതിക്കു രൂപംകൊടുത്തതിനു പിന്നാലെ വന്ന ബജറ്റ് നിർദേശങ്ങൾ മേഖലയുടെ കരുത്തു കൂട്ടും. ഉൽപാദനത്തിനായുള്ള മെഷിനറി വാങ്ങാൻ 100 കോടി രൂപ വരെ ദീർഘകാല വായ്പകൾക്കായി പ്രത്യേക ഗാരന്റി ട്രസ്റ്റ് രൂപീകരിക്കുമെന്നതാണ് ഏറ്റവും പ്രധാനപ്പെട്ടത്. വായ്പത്തുക ഇതിലേറെയാണെങ്കിലും 100 കോടി വരെ ഈ പദ്ധതിയിൽ ഈടില്ലാതെ ലഭിക്കും. നിലവിൽ 5 കോടി രൂപ വരെ മാത്രമാണ് ഈ ഈടില്ലാ വായ്പയുടെ തോത്.

വായ്പയുടെ തിരിച്ചടവിൽ ബുദ്ധിമുട്ടു നേരിടുന്ന യൂണിറ്റുകൾക്കടക്കം അധികത്തുക നൽകാനായുള്ള ഗാരന്റി പദ്ധതിയും സംരംഭകർക്കു സഹായകമാകും. കിട്ടാക്കടമാകുന്നതിനു മുൻപുതന്നെ സഹായം നൽകാനാണു സർക്കാർ ലക്ഷ്യം വയ്ക്കുന്നത്. അതായത് ‘സ്പെഷൽ മെൻഷൻ’ എന്ന സ്ഥിതിയിൽ നിൽക്കുമ്പോൾത്തന്നെ.

ഇപ്പോൾ 10 ലക്ഷം രൂപ വായ്പ എടുത്ത്, തിരിച്ചടവു കാര്യക്ഷമമായി നടത്തിയ മുദ്ര ഉപയോക്താക്കൾക്ക് 20 ലക്ഷം രൂപ വരെ വായ്പയും ലഭിക്കും.

English Summary:

small entrepreneurs benefit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com