വയനാടിന്റെ സഹായഹസ്തവുമായി കല്യാൺ സിൽക്സ്
Mail This Article
പ്രകൃതിക്ഷോഭം നാശം വിതച്ച വയനാടിന് കരകയറാൻ സഹായഹസ്തവുമായി കല്യാൺ സിൽക്സും കല്യാൺ ഹൈപ്പർമാർക്കറ്റും. 2 കോടി രൂപയുടെ സഹായവുമായാണ് കല്യാൺ സിൽക്സും കല്യാൺ ഹൈപ്പർമാർക്കറ്റും വയനാടിന് സാന്ത്വനസ്പർശമേകുന്നത്. ഭക്ഷ്യ വസ്തുക്കൾ, കുടിവെള്ളം, പുതിയ വസ്ത്രങ്ങൾ, സാനിറ്ററി നാപ്കിനുകൾ, ശുചീകരണ സാമഗ്രികൾ തുടങ്ങി അവശ്യ വസ്തുക്കളുമായി കല്യാൺ സിൽക്സിന്റെയും കല്യാൺ ഹൈപ്പർമാർക്കറ്റിന്റെയും ട്രക്ക് ദുരന്തഭൂമിയിലെത്തും. വരും ദിവസങ്ങളിൽ പുനരധിവാസ പ്രവർത്തനങ്ങളിലും കല്യാൺ സിൽക്സും കല്യാൺ ഹൈപ്പർമാർക്കറ്റും സജീവമായ് രംഗത്തുണ്ടാകും.
“വയനാട് ദുരന്തം ഞങ്ങളിലേൽപ്പിച്ച മുറിവ് ചെറുതല്ല. വേദനയുടെ ഈ വേളയിൽ ദുരന്തബാധിതർക്കൊപ്പം നിൽക്കുക എന്നുള്ളത് ഞങ്ങളുടെ ഏറ്റവും വലിയ കടമയാണ്. അതുകൊണ്ട് തന്നെയാണ് കാലതാമസം തെല്ലുമില്ലാതെ സഹായഹസ്തവുമായ് കല്യാൺ സിൽക്സും കല്യാൺ ഹൈപ്പർമാർക്കറ്റും മുന്നിട്ടിറങ്ങിയിരിക്കുന്നത്”, കല്യാൺ സിൽക്സ് ചെയർമാനും മാനേജിങ്ങ് ഡയറക്ടറുമായ ടി.എസ്. പട്ടാഭിരാമൻ പറഞ്ഞു.
വയനാടിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും വരും ദിവസങ്ങളിൽ ദുരന്തബാധിതരുടെ മുറിവുണക്കുവാൻ മനുഷ്യസഹജമായതെല്ലാം ചെയ്യുമെന്നും പട്ടാഭിരാമൻ കൂട്ടിച്ചേർത്തു.