ആപ്പിളിന് ഇന്ത്യയിൽ റെക്കോർഡ് വരുമാനം
Mail This Article
×
ന്യൂഡൽഹി∙ ജൂണിൽ അവസാനിച്ച പാദത്തിൽ ആപ്പിളിന് ഇന്ത്യയിൽ 7.8% വളർച്ച. 21.44 ബില്യൻ ഡോളറാണു വരുമാനം. ഇതുവരെയുള്ള ഏറ്റവും ഉയർന്ന വരുമാനമാണിത്. ആകെ വിൽപനയിൽ 4.8% വളർച്ചയും രേഖപ്പെടുത്തി. കാനഡ, മെക്സിക്കോ, ഫ്രാൻസ്, യുകെ, ജർമനി, ഫിലിപ്പീൻസ്, തായ്‌ലൻഡ്, ഇന്തൊനീഷ്യ തുടങ്ങി 12 രാജ്യങ്ങളിൽ ആപ്പിളിനു റെക്കോർഡ് വളർച്ചയാണ്. അതേസമയം, ആപ്പിളിന്റെ ഐഫോൺ വിൽപനയിൽ ഒരു ശതമാനം ഇടിവാണ് ഇന്ത്യയിലുണ്ടായത്. ലാപ്ടോപ് വിൽപന 2.4% ഉയർന്നു.
English Summary:
Apple earns record revenue in India
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.