ടെക്നോസിറ്റിയിൽ സ്റ്റാർട്ടപ് ഹബ്: അപേക്ഷ ക്ഷണിച്ചു
Mail This Article
×
തിരുവനന്തപുരം ∙ പള്ളിപ്പുറം ടെക്നോസിറ്റിയിൽ ആരംഭിക്കുന്ന എമേർജിങ് ടെക്നോളജി സ്റ്റാർട്ടപ് ഹബ് നിർമാണത്തിന് എൻജിനീയറിങ്, ആർക്കിടെക്ചർ കൺസൽറ്റൻസി കമ്പനികളിൽ നിന്ന് റിക്വസ്റ്റ് ഫോർ പ്രപ്പോസൽ (ആർഎഫ്പി) ക്ഷണിച്ചു. പുതിയ കാലത്തിനു യോജിച്ച 5 മേഖലകളിൽ വളർന്നു വരുന്ന സാങ്കേതിക വിദ്യകൾ വികസിപ്പിക്കാൻ കേരള സ്റ്റാർട്ടപ് മിഷൻ ആണ് ഹബ് നിർമിക്കുന്നത്. ആരോഗ്യം, കൃഷിയും ഭക്ഷ്യമേഖലയും, ഊർജം, എയ്റോസ്പേസ്, ഡിജിറ്റൽ മീഡിയയും വിനോദവും എന്നീ മേഖലകളിൽ പുതിയ സാങ്കേതികവിദ്യകളും സംരംഭങ്ങളും ആശയങ്ങളും നൽകുന്നവരെയാണു ഹബ്ബിനു കീഴിൽ പ്രോത്സാഹിപ്പിക്കുക.
5 ലക്ഷം ചതുരശ്ര അടി വിസ്തൃതിയിലാണ് ഹബ് നിർമിക്കുന്നത്. ഏകദേശം 145 കോടി രൂപയാണ് ചെലവു കണക്കാക്കുന്നത്.
English Summary:
Application invited in Startup Hub at Technocity
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.