ADVERTISEMENT

ന്യൂഡൽഹി∙ ജൂലൈയിൽ രാജ്യമാകെയുള്ള വിലക്കയറ്റത്തോത് കഴിഞ്ഞ 5 വർഷത്തിനിടയ്ക്കുള്ള ഏറ്റവും കുറഞ്ഞ നിരക്കായ 3.54 ശതമാനമായി. ഭക്ഷ്യവസ്തുക്കളുടെ വിലയിലെ കുറവും, കഴിഞ്ഞ വർഷം ജൂലൈയിലെ വളരെ ഉയർന്ന വിലക്കയറ്റത്തോതുമായി (7.44%) ബന്ധപ്പെടുത്തി കണക്കുകൂട്ടിയതുമൂലമുള്ള കുറവും (ഹൈ ബേസ് ഇഫക്ട്) ഇത്തവണത്തെ നിരക്കിൽ പ്രതിഫലിച്ചിട്ടുണ്ട്.

2019 ഓഗസ്റ്റിലാണ് ഇതിലും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് (3.28%). 2019 ഒക്ടോബറിനു ശേഷം ആദ്യമായാണ് വിലക്കയറ്റത്തോത് 4 ശതമാനമെന്ന ആർബിഐ പരിധിക്ക് താഴെയെത്തുന്നത്.

ജൂണിലെ വിലക്കയറ്റത്തോത് 4 മാസത്തെ ഉയർന്ന നിരക്കായ 5.08 ശതമാനമായിരുന്നു.

വിലക്കയറ്റത്തോത് സ്ഥിരതയോടെ 4 ശതമാനത്തിനു താഴെയെത്തിയാൽ മാത്രമേ പലിശയിൽ കുറവ് പ്രതീക്ഷിക്കാനാവൂ എന്നാണ് റിസർവ് ബാങ്ക് ആവർത്തിച്ചു വ്യക്തമാക്കിയത്. ബേസ് ഇഫക്ട് മൂലമുണ്ടായ കുറവ് അടുത്ത മാസം പ്രതീക്ഷിക്കാൻ കഴിഞ്ഞേക്കില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. അങ്ങനെയെങ്കിൽ ഓഗസ്റ്റിലെ വിലക്കയറ്റത്തോത് വീണ്ടും 5 ശതമാനത്തിലേക്ക് ഉയരാം.

ജൂലൈയിൽ ഗ്രാമീണമേഖലയിൽ 4.1 ശതമാനമാണ് വിലക്കയറ്റമെങ്കിൽ നഗരമേഖലകളിൽ ഇത് 2.98 ശതമാനമാണ്.

കേരളത്തിലും കുറഞ്ഞു

കേരളത്തിലെ വിലക്കയറ്റത്തോത്ജൂണിൽ 5.83% ആയിരുന്നത് ജൂലൈയിൽ 4.51% ആയി കുറഞ്ഞു. നഗരമേഖലകളിലെ വിലക്കയറ്റം 4.03%, ഗ്രാമങ്ങളിലേത് 4.75%.

വില കൂടിയതും കുറഞ്ഞതും: രാജ്യമാകെ (ജൂൺ മാസത്തെ അപേക്ഷിച്ചുള്ള വ്യത്യാസം)

∙ കുറഞ്ഞത്: ധാന്യങ്ങൾ, പാലും പാലുൽപന്നങ്ങളും, പഴങ്ങൾ, പച്ചക്കറി, പയറുവർഗങ്ങൾ, പഞ്ചസാരയും പലഹാരങ്ങളും, സുഗന്ധവ്യഞ്ജനങ്ങൾ, ലഹരിയില്ലാത്ത പാനീയങ്ങൾ, പുകയിലയും പാൻ ഉൽപന്നങ്ങളും, തുണിത്തരങ്ങൾ, ചെരിപ്പ്.

∙ കൂടിയത്:
മത്സ്യവും മാംസവും, മുട്ട

English Summary:

Inflation rate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com