ADVERTISEMENT

മാവേലിക്കര ∙ ഭൗമസൂചിക പദവി ലഭിച്ച ഓണാട്ടുകര എള്ള് ഉപയോഗിച്ചുള്ള മൂല്യവർധിത ഉൽപന്നമായ 'തിലതാര’ എള്ളെണ്ണ വിപണിയിലേക്ക്. ഇന്നു തിരുവനന്തപുരത്തു മുഖ്യമന്ത്രി പിണറായി വിജയൻ വിപണന ഉദ്ഘാടനം നിർവഹിക്കും. എള്ളെണ്ണയുടെ വിലയും  പ്രഖ്യാപിക്കും. 100 മില്ല‌ില‌ീറ്റർ മുതൽ ഒരു ലീറ്റർ വരെ അളവുകളിലാണ് എണ്ണ ലഭ്യമാകുക.

ഓണാട്ടുകരയിലെ നാടൻ എള്ളിനമായ ആയാളി, കേരള കാർഷിക സർവകലാശാലയ്ക്കു കീഴിലുള്ള ഓണാട്ടുകര മേഖല കാർഷിക ഗവേഷണകേന്ദ്രം പുറത്തിറക്കിയ കായംകുളം–ഒന്ന്, തിലക്, തിലതാര, തിലറാണി എന്നീ എള്ളിനങ്ങൾക്കാണു ഭൗമസൂചിക പദവി ലഭിച്ചത്. തുടർന്ന് കൃഷി വകുപ്പ് ആവിഷ്കരിച്ച പദ്ധതികളിൽ ഉൾപ്പെടുത്തി ഓണാട്ടുകര വികസന ഏജൻസി സംഭരിച്ച എള്ള് ഉപയോഗിച്ചാണു ‘തിലതാര’ വിപണിയിൽ എത്തിക്കുന്നത്. 

കൃഷിഭവനുകൾ മുഖേന വിപണി കണ്ടെത്താനാണു ആദ്യഘട്ടത്തിൽ ശ്രമിക്കുന്നതെന്നു മന്ത്രി പി.പ്രസാദ് അറിയിച്ചു. 

English Summary:

Onnatukara's Tilatara sesame oil launched to the market

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com