ഇത്തവണ 2000 ഓണച്ചന്തകൾ; 11 മുതൽ 14 വരെ
Mail This Article
തിരുവനന്തപുരം ∙ ഓണക്കാലത്ത് കൃഷി വകുപ്പിന്റെ 2000 ഓണച്ചന്തകൾ. അടുത്ത മാസം 11 മുതൽ 14 വരെയാണ് ചന്തകൾ. പൊതുവിപണിയിൽ കാർഷികോൽപന്നങ്ങൾക്ക് വില വർധിക്കുന്ന സാഹചര്യത്തിലാണ് എല്ലാ പഞ്ചായത്ത്, നഗരസഭ, കോർപറേഷൻ പരിധിയിലും കുറഞ്ഞത് ഒരു ഓണ വിപണിയെങ്കിലും നടത്താനുള്ള തീരുമാനം.
1076 വിപണി കൃഷി വകുപ്പ് നേരിട്ടും 160 എണ്ണം വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ വഴിയും 764 എണ്ണം ഹോർട്ടികോർപ് വഴിയുമാണ് നടത്തുക.
കൃഷി വകുപ്പിന്റെ കേരള ഗ്രോ ബ്രാൻഡഡ് ഷോപ്പിന്റെ ഉദ്ഘാടനം 23ന് വൈകിട്ട് 3ന് മന്ത്രി പി.പ്രസാദ് എറണാകുളം വൈറ്റിലയിലെ സൗഹൃദ ഫാർമേഴ്സ് വെൽഫെയർ ഓർഗനൈസേഷനിൽ നിർവഹിക്കും. കേരള ഗ്രോ ബ്രാൻഡ് ലഭിച്ച ഉൽപന്നങ്ങളുടെ വിപണനത്തിനായി എല്ലാ ജില്ലകളിലും ഓരോ കേരള ബ്രാൻഡഡ് ഷോപ്പും കേരള ഗ്രോ റീട്ടെയ്ൽ ഔട്‍ലെറ്റും കൃഷി വകുപ്പ് അനുവദിച്ചിട്ടുണ്ട്.