ADVERTISEMENT

തിരുവനന്തപുരം∙ തിരുവനന്തപുരത്തു നിന്നു ചെന്നൈയിലേക്കും മംഗളൂരുവിലേക്കും ഓണം സ്പെഷൽ ട്രെയിനുകൾ ഓടിക്കുന്നതു പരിഗണനയിലെന്നു റെയിൽവേ. ഓണം സീസണിൽ ആവശ്യത്തിനു ട്രെയിനില്ലെന്ന മനോരമ വാർത്തയോട് പ്രതികരിക്കുകയായിരുന്നു അധികൃതർ. കൊച്ചുവേളി–ചെന്നൈ (കൊല്ലം,ചെങ്കോട്ട വഴി) സർവീസും കൊച്ചുവേളി–മംഗളൂരു സർവീസുമാണു പരിഗണിക്കുന്നത്.  അതേസമയം ഹൈദരാബാദിൽ നിന്നു കേരളത്തിലേക്കുളള അധിക സർവീസ് സംബന്ധിച്ചു തീരുമാനമായിട്ടില്ല. 

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു കേരളത്തിലേക്കു സ്പെഷൽ ട്രെയിനുകൾ ഓടിക്കണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ മന്ത്രിക്കു നിവേദനം നൽകിയതായി കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു. 

വേളാങ്കണ്ണി പെരുന്നാൾ കണക്കിലെടുത്തു എറണാകുളം–വേളാങ്കണ്ണി സ്പെഷൽ ട്രെയിനും ആവശ്യപ്പെട്ടതായി എംപി പറഞ്ഞു. 

English Summary:

Onam special train consideration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com