ADVERTISEMENT

കൊച്ചി ∙ സുഗന്ധവ്യഞ്ജനങ്ങളുടെയും മൂല്യവർധിത ഉൽപന്നങ്ങളുടെയും കയറ്റുമതിയും ഏലം ഉൽപാദനവും വർധിപ്പിക്കാൻ സ്പൈസസ് ബോർഡ് 422.30 കോടി രൂപയുടെ പദ്ധതി ആവിഷ്‌കരിച്ചു.

ഇൻകുബേഷൻ സെന്ററുകൾ സ്ഥാപിക്കൽ, ഏലം ഉൽപാദനം വർധിപ്പിക്കാൻ കർഷകർക്കു സഹായം നൽകും.  ഗുണമേൻമയുള്ള നടീൽ വസ്തുക്കളുടെ ഉൽപാദനം, ആവർത്തന കൃഷി, ജല സ്രോതസ്സുകളുടെ നിർമാണം, ജലസേചന സംവിധാനങ്ങളുടെ നിർമാണം തുടങ്ങിയവയ്ക്കു സഹായം ലഭിക്കും.

സ്പൈസസ് ബോർഡിനു കീഴിൽ റജിസ്റ്റർ ചെയ്ത കയറ്റുമതിക്കാർക്കു മൂല്യവർധനയ്ക്കും കയറ്റുമതി വികസനത്തിനുമുള്ള ധനസഹായത്തിന് അപേക്ഷിക്കാം. അപേക്ഷകൾ ഓൺലൈനായി സെപ്റ്റംബർ 20 മുതൽ നൽകാം. www.indianspices.com

English Summary:

Spices export

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com