ടെസ്ല വൈസ് പ്രസിഡന്റ് ശ്രീല വെങ്കട്ടരാമൻ രാജിവച്ചു
Mail This Article
×
ഇലോൺ മസ്കിന്റെ കാർ നിർമാണ കമ്പനിയായ ടെസ്‌ലയിൽ നിന്ന് ഇന്ത്യക്കാരിയായ വൈസ് പ്രസിഡന്റ് ശ്രീല വെങ്കിട്ടരാമൻ രാജിവച്ചു. ടെസ്‌ലയിൽ ജോലി ദുർബല ഹൃദയർക്കുള്ളതല്ലെന്ന് ലിങ്ക്ഡ് –ഇൻ പോസ്റ്റിലൂടെ വ്യക്തമാക്കിയാണു രാജി. 11 വർഷത്തോളം ടെസ്‌ലയിൽ പ്രവർത്തിച്ച ശ്രീല കമ്പനിയുടെ രണ്ട് വനിതാ വൈസ് പ്രസിഡന്റുമാരിൽ ഒരാളായിരുന്നു. താൻ ജോലി ചെയ്തിരുന്ന കാലത്ത് കമ്പനി 7000 ബില്യൻ ഡോളർ മൂല്യം കൈവരിച്ചതിൽ അഭിമാനിക്കുന്നതായും പോസ്റ്റിലുണ്ട്. ടെസ്‌ലയുടെ ഉന്നത സ്ഥാനത്തുനിന്ന് ഒട്ടേറെപ്പേർ കഴിഞ്ഞ മാസങ്ങളിലായി രാജിവച്ചിരുന്നു. ചെലവു കുറയ്ക്കലിന്റെ ഭാഗമായി മസ്ക് ഒട്ടേറെ ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്യുന്നുണ്ട്. കരിയറിലെ ബ്രേക്ക് കുടുംബത്തോടൊപ്പമിരിക്കാനാണെന്നും ശ്രീല വ്യക്തമാക്കുന്നുണ്ട്.
English Summary:
Tesla VP Sreela Venkataraman resigns
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.