ADVERTISEMENT

ന്യൂ‍ഡൽഹി ∙ എസ്‌യുവികളും എംയുവികളും അടക്കമുള്ള പ്രീമിയം വാഹനങ്ങൾ ഇനി ഊബർ ടാക്സികളായെത്തും. ഊബറിന്റെ പ്രീമിയം ഓൺലൈൻ ടാക്സി സർവീസ് ‘ഊബർ ബ്ലാക്ക്’ ഈ ആഴ്ച പ്രവർത്തനമാരംഭിക്കും. ആദ്യ ഘട്ടത്തിൽ മുംബൈയിൽ തുടങ്ങുന്ന ഊബർ ബ്ലാക്ക് സെപ്റ്റംബർ അവസാനത്തോടെ ഡൽഹി, കൊച്ചി, ബെംഗളൂരു നഗരങ്ങളിലുമെത്തും. നിലവിലുള്ള ഊബർ ആപ്പിൽ തന്നെയാണ് ‘ബ്ലാക്ക്’ സെഗ്‌മന്റ് ലഭിക്കുക. ചെറുകാറുകൾക്കായി ഊബർ ഗോ, സെഡാൻ കാറുകൾക്കായി പ്രീമിയർ, വലിയ വാഹനങ്ങൾക്ക് ഊബർ എക്സ്എൽ, ഓട്ടോ ടാക്സിക്കായി ഊബർ ഓട്ടോ, ബൈക്ക് യാത്രയ്ക്കായി ഊബർ മോട്ടോ തുടങ്ങിയ വിഭാഗങ്ങളാണ് നിലവിൽ  ലഭ്യമാകുന്നത്. ഹ്യുണ്ടായ് ക്രെറ്റ, മാരുതി വിറ്റാര ബ്രെസ, കിയ സെൽറ്റോസ്, സ്ക്വോഡ കുഷാഖ്, എംജി ഹെക്ടർ, ടാറ്റ ഹാരിയർ മുതൽ ടൊയോട്ട കൊറോള വരെ പ്രീമിയം സെഗ്മന്റിലുള്ള വാഹനങ്ങളാണ് ഊബർ ബ്ലാക്ക് വിഭാഗത്തിൽ ലഭ്യമാകുന്നത്. ഊബർ പ്രീമിയർ കാറുകളെക്കാൾ 40% വരെ അധികം വാടക നൽകേണ്ടിവരും. മുംബൈയിൽ 2000 കാറുകളും ബെംഗളൂരുവിൽ 1000 കാറുകളും പുറത്തിറക്കാൻ എവറസ്റ്റ് കമ്പനിയുമായി ഊബർ ധാരണയായി. മറ്റ് നഗരങ്ങളിലും ഉടൻ വാഹനങ്ങൾ എത്തും.

2013ൽ  അത്യാഡംബര വാഹനങ്ങളുടെ ടാക്സി സർവീസ് ഊബർ ആരംഭിച്ചിരുന്നെങ്കിലും ഒരു വർഷത്തിനുള്ളിൽ പിൻവലിച്ചു. ഈ സെഗ്‌മന്റ് ഇന്ത്യയിൽ പുനരവതരിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഊബർ ബ്ലാക്കുമായി കമ്പനി എത്തിയത്.

English Summary:

Uber's premium online taxi service

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com