ADVERTISEMENT

കൊച്ചി: എക്സ്ചേഞ്ച് ഫോര്‍ മീഡിയ ഗ്രൂപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ള ഇൻഡ്യൻ മാർക്കറ്റിങ് അവാർഡ്‌സിന്റെ ദക്ഷിണേന്ത്യന്‍ പതിപ്പില്‍ തുടർച്ചയായ മൂന്നാംതവണയും 'ഏജൻസി ഓഫ് ദി ഇയർ' അവാർഡിന് മൈത്രി അഡ്വർടൈസിങ് വർക്‌സ് അർഹരായി. അഞ്ച് സ്വർണവും അഞ്ച് വെള്ളിയും മൂന്ന് വെങ്കലവും ഉൾപ്പെടെ 13 മെഡലുകളാണ് മൈത്രിക്ക് ലഭിച്ചത്. ദക്ഷിണേന്ത്യയിലെ കമ്യൂണിക്കേഷന്‍ ഏജന്‍സികളില്‍ മൈത്രിക്കുള്ള മേല്‍ക്കൈ ഒരിക്കല്‍കൂടി തെളിയിക്കാന്‍ ഈ പുരസ്കാര ലബ്ധിയിലൂടെ സാധിച്ചതായി ചെയര്‍മാന്‍ സി.മുത്തു പറഞ്ഞു. 

നെറ്റ്ഫ്‌ളിക്‌സിനു വേണ്ടി ചെയ്ത ഷക്കീലാസ് ഡ്രൈവിങ് സ്‌കൂൾ ഡിജിറ്റൽ മാർക്കറ്റിങ്, ബ്രാൻഡഡ് കണ്ടന്റ്- സോഷ്യൽ ഇംപാക്ട് വിഭാഗങ്ങളിലും ഓമ്‌നി ചാനൽ മാർക്കറ്റിങ്, ഇന്റഗ്രേറ്റഡ് മാർക്കറ്റിങ്- എഡ്യൂക്കേഷൻ വിഭാഗങ്ങളിലും ലാസ ഐസ്‌ക്രീമിന്റെ റിപ്പബ്ലിക് ഓഫ് ഹാപ്പിനസ്, ബെസ്റ്റ് മാർക്കറ്റിങ് ക്യാംപെയ്ൻ ഓഫ് ദ ഇയർ വിഭാഗത്തിലും സ്വർണ മെഡലുകൾ നേടി. 

ദക്ഷിണേന്ത്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെയാണ് ഇഫോർഎം ഐഎംഎ സൗത്ത് അവാർഡുകൾക്കായി പരിഗണിക്കുന്നത്. ബ്രാൻഡ് ബിൽഡിങ്, കമ്യൂണിക്കേഷൻ, സ്‌പെഷ്യൽ മാർക്കറ്റിങ്, സ്റ്റാർട്ടപ്പുകളും എമർജിങ് പ്ലേയേഴ്‌സും, എക്‌സലൻസ് അല്ലെങ്കിൽ സ്‌പെഷ്യൽ റെക്കഗ്നിഷൻ എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളിലായി വിവിധ ഉപവിഭാഗങ്ങളിലെ പ്രകടനം പരിഗണിച്ച് മാർക്കറ്റിങ്, പരസ്യ മേഖലയിലെ പ്രമുഖ വ്യക്തികളടങ്ങുന്ന ജൂറിയാണ് പുരസ്‌കാരജേതാക്കളെ നിശ്ചയിക്കുന്നത്. 

പരസ്യ മേഖലയിലെ പുതിയ പ്രവണതകൾക്കൊപ്പം

മികച്ച ആശയങ്ങളും സര്‍ഗാത്മകതയും പ്രതിബദ്ധതയും സമയനിഷ്ഠയും പാലിച്ച് പരസ്യമേഖലയിലെ പുതിയ പ്രവണതകള്‍ക്കനുസരിച്ച് രൂപംകൊടുത്ത ബ്രാന്‍ഡിങ് ഉല്‍പന്നങ്ങളിലൂടെയാണ് തുടര്‍ച്ചയായി മൂന്നുതവണ ഏജന്‍സി ഓഫ് ദി ഇയറാകാന്‍ മൈത്രിക്ക് സാധിച്ചതെന്ന് മാനേജിങ് ഡയറക്ടര്‍ രാജു മേനോന്‍ പറഞ്ഞു.

English Summary:

Maitri Advertising Works has been awarded Agency of the Year for the third time in a row.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com