5 വർഷം; 1.70 ലക്ഷം കോടി നിക്ഷേപിക്കാൻ ബിപിസിഎൽ
Mail This Article
×
കൊച്ചി∙ വ്യാപാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി അടുത്ത അഞ്ചു വർഷത്തേക്ക് 1.70 ലക്ഷം കോടി രൂപ നിക്ഷേപിക്കാൻ ഭാരത് പെട്രോളിയം കോർപറേഷൻ. കഴിഞ്ഞ സാമ്പത്തിക വർഷം 26.673.50 കോടിയുടെ റെക്കോർഡ് ലാഭമാണ് ബിപിസിഎൽ നേടിയത്. പ്രോജക്ട് ആസ്പെയറിന്റെ ഭാഗമായി നടത്തുന്ന നിക്ഷേപം ലക്ഷ്യമിടുന്നത് ഹരിത ഊർജം, പെട്രോകെമിക്കൽസ് മേഖലയുടെ വികസനമാണ്. അടുത്തവർഷം പുനരുപയോഗിക്കാവുന്ന ഊർജ ഉൽപാദനം 2 ഗിഗാവാട്ടും 2035 ൽ 10 ഗിഗാവാട്ടും ആയി ഉയർത്തുന്നതിനുള്ള പദ്ധതികളും ആവിഷ്കരിച്ചു നടപ്പാക്കുമെന്ന് ബിപിസിഎൽ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ജി.കൃഷ്ണകുമാർ അറിയിച്ചു.
ബിപിസിഎൽ ആരംഭിക്കുന്ന രണ്ടു പുതിയ പെട്രോകെമിക്കൽ പദ്ധതികളിൽ ഒന്ന് കൊച്ചിയിലാണ്.
English Summary:
Bharat Petroleum Corporation plans to invest Rs 1.7 lakh crore
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.