സ്വർണ വിലയിൽ മാറ്റമില്ല, ഫെഡ് യോഗത്തിന് ശേഷമറിയാം നീക്കം എങ്ങോട്ടാണെന്ന്
Mail This Article
×
സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല. അഞ്ച് ദിവസമായി ഒരേ വില തുടരുന്നു. ഗ്രാമിന് 6,670 രൂപയിലും പവന് 53,360 രൂപയിലുമാണ് വ്യാഴാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. സെപ്റ്റംബർ 1 നാണ് ഈ വിലയിലേക്ക് സ്വർണം എത്തിയത്. രാജ്യാന്തര വില മാറ്റമില്ലാതെ തുടരുന്നതാണ് സംസ്ഥാനത്തെ വിലയിലും പ്രകടമാകുന്നത്. ഈ മാസം 17,18 തിയ്യതികളിൽ ചേരുന്ന യു.എസ് ഫെഡ് യോഗം ശേഷം സ്വർണ വിലയിലെ നീക്കം എങ്ങോട്ടാണെന്ന് അറിയാനാകുമെന്ന് വിദഗ്ധർ പറയുന്നു. വെള്ളി ഗ്രാമിന് 89 രൂപയാണ്.
English Summary:
Gold Price Unchenged in Kerala Market Today
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.