മുൻകൂർ നികുതി: ഷാറുഖിന്റെ തൊട്ടുപിന്നിൽ വിജയ്
Mail This Article
മുംബൈ∙ ഈ സാമ്പത്തിക വർഷം മാത്രം ബോളിവുഡ് താരം ഷാറുഖ് ഖാൻ അടച്ച മുൻകൂർ നികുതി 92 കോടി രൂപ! ഫോർച്യൂൺ മാഗസിൻ പ്രസിദ്ധീകരിച്ച സെലിബ്രിറ്റി നികുതിദായകരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത് തമിഴ് സൂപ്പർതാരം വിജയാണ്.
ഈ വർഷം അടച്ച മുൻകൂർ നികുതി 80 കോടി രൂപ. സൽമാൻ ഖാനാണ് മൂന്നാം സ്ഥാനത്ത്– 75 കോടി രൂപ. അമിതാഭ് ബച്ചൻ നാലാം (71 കോടി രൂപ) സ്ഥാനത്താണ്. 66 കോടി രൂപയാണ് വിരാട് കോലി ഏപ്രിലിൽ ആരംഭിച്ച സാമ്പത്തിക വർഷത്തിൽ അടച്ച മുൻകൂർ നികുതി. ക്രിക്കറ്റ് താരങ്ങളിൽ കോലിയാണ് ഒന്നാമത്.
അജയ് ദേവ്ഗൺ 42 കോടി രൂപയും രൺബീർ കപൂർ 36 കോടി രൂപയും ഹൃതിക് റോഷൻ 28 കോടി രൂപയും മുൻകൂർ നികുതി അടച്ചിട്ടുണ്ട്.
കരീന കപൂർ 20 കോടി രൂപയും അടച്ചിട്ടുണ്ട്. ധോണി (38 കോടി), സച്ചിൻ (28 കോടി), അല്ലു അർജുൻ (12 കോടി), ഷാഹിദ് കപൂർ (14 കോടി) തുടങ്ങിയവരും പട്ടികയിലുണ്ട്.