ADVERTISEMENT

ന്യൂഡൽഹി∙ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും പ്രതിപക്ഷവും ആരോഗ്യ, ലൈഫ് ഇൻഷുറൻസ് ജിഎസ്ടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട സാഹചര്യത്തിൽ തിങ്കളാഴ്ച നടക്കുന്ന ജിഎസ്ടി കൗൺസിൽ യോഗം വിഷയം പരിഗണിച്ചേക്കും.പ്രീമിയത്തിന്മേലുള്ള ജിഎസ്ടി പൂർണമായും ഒഴിവാക്കുകയോ, നിലവിലുള്ള 18% നികുതി 5 ശതമാനമായി കുറയ്ക്കുകയോ ചെയ്യാൻ ഇടയുണ്ട്. 

ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ പ്രീമിയത്തിൻമേൽ 3 വർഷത്തിനിടയ്ക്ക് ജിഎസ്ടി ആയി കേന്ദ്ര–സംസ്ഥാന സർക്കാരുകൾ ഈടാക്കിയത് 21,255 കോടി രൂപയാണെന്ന് സർക്കാർ ലോക്സഭയിൽ അറിയിച്ചിരുന്നു.ജിഎസ്ടി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ധനമന്ത്രിയും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും നിർമല സീതാരാമന് കത്തയച്ചിരുന്നു.  

English Summary:

GST Council

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com