ADVERTISEMENT

ന്യൂഡൽഹി∙ റൺവേയില്ലാതെ നിന്നിടത്ത് നിന്ന് പറന്നുയരുന്ന ‘വിറ്റോൾ’ (VTOL- വെർട്ടിക്കൽ ടേക്ക് ഓഫ് ആൻഡ് ലാൻഡിങ് എയർക്രാഫ്റ്റ്) വിഭാഗത്തിൽപെട്ട കുഞ്ഞൻ വിമാനങ്ങൾക്ക് രാജ്യത്ത് അനുമതി നൽകാനുള്ള ഒരുക്കങ്ങൾ കേന്ദ്രം ആരംഭിച്ചു.

‘വിറ്റോൾ’ വിമാനങ്ങളുടെ സർട്ടിഫിക്കേഷൻ, ഇവയ്ക്ക് പറന്നുയരാനും ലാൻഡ് ചെയ്യാനുമുള്ള ‘വെർട്ടിപോർട്ടുകൾ’ (Vertiport) എന്നിവ സംബന്ധിച്ച മാർഗരേഖകൾ വ്യോമയാന ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ) പുറത്തിറക്കി.

ഇലക്ട്രിക് ചാർജിങ് വഴി പ്രവർത്തിക്കുന്ന ‘ഇ–വിറ്റോൾ’ വിമാനങ്ങൾ ഉപയോഗിച്ച് 2026ൽ ഇന്ത്യയിൽ എയർ ടാക്സി നടപ്പാക്കാനായി ഇൻഡിഗോ എയർലൈൻസിന്റെ മാതൃകമ്പനിയായ ഇന്റർഗ്ലോബ് എന്റർപ്രൈസസ് കഴിഞ്ഞ വർഷം ശ്രമം തുടങ്ങിയിരുന്നു. യുഎസിലെ ആർച്ചർ ഏവിയേഷനാണ് വിമാനങ്ങൾ ലഭ്യമാക്കുക. ഡൽഹിയിലെ കൊണാട്ട് പ്ലേസും ഹരിയാനയിലെ ഗുരുഗ്രാമും തമ്മിലുള്ള 27 കിലോമീറ്റർ ദൂരം റോഡ് മാർഗം സഞ്ചരിക്കാൻ ഏകദേശം ഒന്നരമണിക്കൂർ വരെയെടുക്കാറുണ്ട്. എന്നാൽ ‘വിറ്റോൾ’എയർ ടാക്സി വന്നാൽ വെറും 7 മിനിറ്റിൽ പറന്നെത്താം.ഡൽഹിക്ക് പുറമേ മുംബൈയിലും ബെംഗളൂരുവിലും എയർ ടാക്സി ആരംഭിക്കാൻ ഇന്റർഗ്ലോബിന് പദ്ധതിയുണ്ട്.

ഇന്റർഗ്ലോബ് ‘മിഡ്നൈറ്റ്’ ഇ–വിറ്റോൾ: ഒറ്റനോട്ടത്തിൽ

∙ ദൂരം:
100 മൈൽ വരെ ഒറ്റയടിക്കു പറക്കാം. എന്നാൽ 20 മൈൽ ദൂരമുള്ള അടുപ്പിച്ചുള്ള യാത്രകൾക്ക് അഭികാമ്യം.

∙ വേഗം: മണിക്കൂറിൽ 150 മൈൽ വരെ വേഗത്തിൽ പറക്കാം. മണിക്കൂറുകൾ വേണ്ട യാത്രകൾക്ക് മിനിറ്റുകൾ മതി.

∙ യാത്രക്കാർ: പൈലറ്റിനു പുറമേ 4 പേർക്ക് യാത്ര ചെയ്യാം. ഇവരുടെ ലഗേജും കൊണ്ടുപോകാം. മൊത്തത്തിൽ 500 കിലോയോളം ഭാരം വഹിക്കും.

∙ ബാറ്ററി: 6 ബാറ്ററി പാക്കുകൾ. ഒരോന്നും ഒരു ജോഡി ഇലക്ട്രിക് എൻജിനുകളുമായി ബന്ധിപ്പിച്ചിരിക്കുന്നു.

∙ ചാർജിങ്: 20 മൈൽ ദൂരമുള്ള യാത്രകൾക്കിടെ ചാർജിങ്ങിനു 12 മിനിറ്റ് മതി.

∙ യാത്രാനിരക്ക്: റോഡ് മാർഗമുള്ള റൈഡ് ഷെയറിങ്ങിനോട് കിടപിടിക്കാവുന്ന നിരക്കിൽ സേവനം നൽകുമെന്ന് അവകാശവാദം.

English Summary:

Air taxi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com