കേന്ദ്രം വരുമാനം കൈക്കലാക്കുന്നു: മന്ത്രി ബാലഗോപാൽ
Mail This Article
×
തിരുവനന്തപുരം ∙ ആസൂത്രണ കമ്മിഷൻ നിർത്തലാക്കിയതും ജിഎസ്ടി നടപ്പാക്കിയതും ഒക്കെ സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്വയംഭരണാവകാശം കൂട്ടത്തോടെ തകർത്ത നടപടികളാണെന്നും സഹകരണ ഫെഡറലിസം പുനഃസ്ഥാപിക്കാൻ സംസ്ഥാനങ്ങൾ യോജിച്ചു നീങ്ങണമെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച മന്ത്രി കെ.എൻ.ബാലഗോപാൽ. പൊതുചെലവിന്റെ 62% സംസ്ഥാനങ്ങൾ വഹിക്കുമ്പോൾ സെസും സർചാർജും ഏർപ്പെടുത്തി പരമാവധി വരുമാനം ഉറപ്പാക്കുകയാണു കേന്ദ്ര സർക്കാർ. ഈ അസന്തുലിതാവസ്ഥ പരിഹരിക്കുകയും ഫെഡറലിസത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന രീതിയിലായിരിക്കണം ധനകാര്യ കമ്മിഷന്റെ പ്രവർത്തനങ്ങളെന്നും അദ്ദേഹം പറഞ്ഞു.
English Summary:
Functions of the Finance Commission
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.