ADVERTISEMENT

ന്യൂഡൽഹി∙ ഓഗസ്റ്റിൽ രാജ്യമാകെയുള്ള വിലക്കയറ്റത്തോത് 3.65%. ജൂലൈ മാസത്തെ അപേക്ഷിച്ച് നിരക്കിൽ നേരിയ വർധനയുണ്ട്. കഴിഞ്ഞ 5 വർഷത്തിനിടയ്ക്കുള്ള രണ്ടാമത്തെ കുറഞ്ഞ നിരക്കാണ് ഓഗസ്റ്റിലേത്. ഏറ്റവും കുറവ് ജൂലൈയിലായിരുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റിലെയും ജൂലൈയിലെയും വളരെ ഉയർന്ന വിലക്കയറ്റത്തോതുമായി ബന്ധപ്പെടുത്തി കണക്കുകൂട്ടിയതുമൂലമുള്ള കുറവും (ഹൈ ബേസ് ഇഫക്റ്റ്) കണക്കിൽ പ്രതിഫലിച്ചിട്ടുണ്ട്. ഇത് വരും മാസങ്ങളിൽ തുടരാനിടയില്ല. വിലക്കയറ്റത്തോത് സ്ഥിരതയോടെ 4 ശതമാനത്തിനു താഴെയെത്തിയാൽ മാത്രമേ പലിശയിൽ കുറവു പ്രതീക്ഷിക്കാനാവൂ എന്നാണ് റിസർവ് ബാങ്ക് ആവർത്തിച്ചു വ്യക്തമാക്കിയിരിക്കുന്നത്.

കേരളത്തിലെ വിലക്കയറ്റത്തോത് ജൂലൈയിൽ 4.51 ശതമാനമായിരുന്നത് ഓഗസ്റ്റിൽ 4.1 ശതമാനമായി കുറഞ്ഞു. നഗരമേഖലകളിലെ വിലക്കയറ്റം 4.03%, ഗ്രാമങ്ങളിലേത് 4.13%.

English Summary:

India's inflation rate saw a slight increase in August, reaching 3.65%. Explore the latest figures, expert analysis, and potential impact on interest rates.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com