ADVERTISEMENT

തിരുവനന്തപുരം∙ 4 ദിവസം കൊണ്ട് ഓണം ബംപർ ലോട്ടറി ടിക്കറ്റിന്റെ വിൽപന 26 ലക്ഷത്തിൽ നിന്നു 31 ലക്ഷത്തിലേക്ക്. ഇന്നലെ മാത്രം 2 ലക്ഷത്തിലേറെ ടിക്കറ്റുകളാണു വിറ്റുപോയത്. പാലക്കാടു ജില്ലയാണു മുന്നിൽ. കഴിഞ്ഞ വർഷം 75.76 ലക്ഷം ഓണം ബംപർ ടിക്കറ്റുകളാണു വിറ്റതെങ്കിൽ ഇക്കുറി വിൽപന അതു മറികടക്കുമെന്നാണു ലോട്ടറി വകുപ്പിന്റെ കണക്കുകൂട്ടൽ. 90 ലക്ഷം ടിക്കറ്റുകളാണ് പരമാവധി അച്ചടിക്കാൻ കഴിയുക. 

25 കോടി രൂപയാണ് ഓണം ബംപറിന്റെ ഒന്നാം സമ്മാനം. 20 പേർക്ക് ഒരു കോടി രൂപ വീതമാണു രണ്ടാം സമ്മാനമായി നൽകുക. ഒന്നാം സമ്മാനം നേടുന്ന ടിക്കറ്റ് വിൽക്കുന്ന ഏജന്റിന് നൽകുന്ന കമ്മിഷൻ കൂടി ചേർ‌ക്കുമ്പോൾ ഒറ്റ നറുക്കെടുപ്പിൽ പിറക്കുന്നത് 22 കോടിപതികളാണ്. 500 രൂപയാണു ടിക്കറ്റ് വില. അടുത്ത മാസം 9നാണു നറുക്കെടുപ്പ്. 

English Summary:

Onam bumper lottery sale

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com