ADVERTISEMENT

ന്യൂഡൽഹി ∙  അതിവേഗ ഡെലിവറി നടത്തുന്ന ‘ക്വിക് കൊമേഴ്സ്’ കമ്പനികളുടെ ഉപഭോക്തൃ വിവരങ്ങൾ പഠിക്കാൻ‍ കേന്ദ്ര സർക്കാർ തയാറെടുക്കുന്നു. രാജ്യത്തെ ഉപഭോഗ ശൈലിയും സാമ്പത്തിക കൈമാറ്റങ്ങളും പഠിക്കുന്നതിന്റെ ഭാഗമായാണ് അതിവേഗ ഡെലിവറി ആപ്പുകളിലൂടെയുള്ള സാധനകൈമാറ്റം പഠനവിധേയമാക്കുന്നത്. ബ്ലിങ്കിറ്റ്, സെപ്റ്റോ, ഇൻസ്റ്റാമാർട് തുടങ്ങിയ കമ്പനികളിൽ നിന്നാണ് വിവരങ്ങൾ തേടുക. പലചരക്കും മറ്റ് നിത്യോപയോഗ സാധനങ്ങളും ഓർഡർ ചെയ്ത് 10 മിനിറ്റിനകം വീട്ടിലെത്തിക്കുന്ന ‘ക്വിക് കൊമേഴ്സ്’ ബിസിനസാണ് ഈ കമ്പനികളുടേത്. 

നിത്യോപയോഗ സാധനങ്ങളുടെ 6% വിൽക്കുന്നത് അതിവേഗ ഡെലിവറി ആപ്പുകൾ വഴിയാണെന്ന് സ്വകാര്യ സർവേകൾ പറയുന്നു. ലഭിക്കുന്ന വിവരങ്ങൾ സ്വകാര്യത പാലിക്കുന്നതാവും എന്നും അധികൃതർ അറിയിച്ചു.

English Summary:

The Indian government is launching a study on the 'Quick Commerce' market, analyzing consumer data from apps like Blinkit, Zepto, and Instamart to understand consumption patterns and financial transactions.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com