ടെലികോം സേവനങ്ങളുടെ ഗുണനിലവാരം വർധിപ്പിക്കും, ഒരു ലക്ഷം ബിഎസ്എൻഎൽ ടവറുകളിൽ അടുത്ത വർഷം 4ജി
Mail This Article
×
ന്യൂഡൽഹി∙ അടുത്ത വർഷം പകുതിയോടെ ബിഎസ്എൻഎലിന്റെ ഒരു ലക്ഷം ടവറുകൾ 4ജി സജ്ജമാകുമെന്ന് കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. ഇതിനകം 36,000 ടവറുകൾ 4ജി സജ്ജമാക്കിയെന്നും അദ്ദേഹം പറഞ്ഞു.
ടെലികോം സേവനങ്ങളുടെ ഗുണനിലവാരം വർധിപ്പിക്കാനുള്ള പുതിയ മാനദണ്ഡം ഒക്ടോബറിൽ നിലവിൽ വരും.
കോൾ മുറിയുന്ന ‘കോൾ ഡ്രോപ്’ പ്രശ്നം കാലക്രമേണ ഒരു ശതമാനമായി കുറയ്ക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
English Summary:
4G in BSNL towers next year
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.