ADVERTISEMENT

ന്യൂഡൽഹി∙ കേരളത്തിലെ തൊഴിലില്ലായ്മാ നിരക്കിൽ ഇക്കുറി വർ‍ധന. 2022–23ൽ 7 ശതമാനമായിരുന്ന നിരക്ക് 2023-24ൽ 7.2 ശതമാനമായി ഉയർന്നു. എന്നാൽ 2017 മുതൽ 2022 വരെയുള്ള വർഷങ്ങളിലെ നിരക്കുമായി താരതമ്യം ചെയ്യുമ്പോൾ കഴിഞ്ഞ 2 വർഷത്തെ നിരക്ക് കുറവാണ്.

  സംസ്ഥാനങ്ങളിൽ ഗോവ (8.5%) കഴിഞ്ഞാൽ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മാ നിരക്ക് കേരളത്തിലാണ്. 15 മുതൽ 29 വയസ്സു വരെയുള്ളവർക്കിടയിൽ ഏറ്റവും കൂടുതൽ തൊഴിലില്ലായ്മാ നിരക്കുള്ള സംസ്ഥാനവും കേരളമാണ് (29.9%).

കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ മന്ത്രാലയത്തിന്റെ വാർഷിക പീരിയോഡിക് ലേബർ ഫോഴ്സ് സർവേയിലേതാണ് (പിഎൽഎഫ്എസ്) കണക്കുകൾ. രാജ്യമാകെയുള്ള തൊഴിലില്ലായ്മാ നിരക്ക് കഴിഞ്ഞ 2 വർഷമായും 3.2% തന്നെയായി തുടരുകയാണ്. കേരളത്തിന്റെ സമീപ സംസ്ഥാനങ്ങളിലെ തൊഴിലില്ലായ്മാ നിരക്ക്: തമിഴ്നാട് (3.5%), കർണാടക (2.7%), ആന്ധ്രപ്രദേശ് (4.1%).

കേരളത്തിലെ തൊഴിലില്ലായ്മാ നിരക്ക് (2023-24) (ബ്രാക്കറ്റിൽ ദേശീയ നിരക്ക്)

ഗ്രാമമേഖല

സ്ത്രീ:
12.1% (2.1%)

പുരുഷൻ:
4.6% (2.7%)

ആകെ: 7.6% (2.5%)

നഗരമേഖല

സ്ത്രീ:
10.9% (7.1%)

പുരുഷൻ:
4.2% (4.4%)

ആകെ: 6.7% (5.1%)

സംസ്ഥാനമാകെ

സ്ത്രീ:
11.6% (3.1%)

പുരുഷൻ:
4.4% (3.2%)

ആകെ: 7.2% (3.2%)

കേരളത്തിന്റെ നിരക്ക് (ബ്രാക്കറ്റിൽ ദേശീയ നിരക്ക്)

2017-18: 11.4% (6%)

2018-19: 9% (5.8%)

2019-20: 10% (4.8%)

2020-21: 10.1% (4.2%)

2021-22: 9.6% (4.1%)

2022-23: 7% (3.2%)

2023-24: 7.2% (3.2%)

തൊഴിലില്ലായ്മയിൽ മുന്നിൽ

∙ ഗോവ: 8.5%

∙ കേരളം: 7.2%

∙ നാഗാലാൻഡ്: 7.1%

∙ മേഘാലയ: 6.2%

∙ അരുണാചൽ പ്രദേശ്: 6.1%

∙ മണിപ്പുർ: 6.1%

English Summary:

Unemployment increased in the state

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com