ADVERTISEMENT

ന്യൂഡൽഹി ∙ ലൈറ്റ് കമേഴ്സ്യൽ വെഹിക്കിൾ വിഭാഗത്തിൽ പുതിയ ഇലക്ട്രിക് വാഹനം അവതരിപ്പിച്ച് ഓയ്‌ലർ (EULER) മോട്ടോഴ്സ്. ‘സ്റ്റോം ഇവി’ എന്നു പേരിട്ടിരിക്കുന്ന കാർഗോ വാഹനം 200, 140 കിലോമീറ്റർ റേഞ്ചുകൾ നൽകുന്ന രണ്ടു വേരിയന്റുകളിലാണ് ലഭിക്കുക. അഡാസ് (ADAS) ടെക്നോളജിയും നൈറ്റ് വിഷനും ദിവസേന ഒരു ജിബി ഫ്രീ ഇന്റർനെറ്റോടു കൂടിയ മൾട്ടിമീഡിയ സംവിധാനവും സഹിതമാണ് പുതിയ വാഹനം അവതരിപ്പിച്ചിരിക്കുന്നത്. 2018ൽ സ്റ്റാർട്ട് അപ്പായി തുടങ്ങിയ കമ്പനി മുച്ചക്ര ഇലക്ട്രിക് ട്രക്കുകളാണ് നിർമിച്ചിരുന്നത്.  4 മണിക്കൂറിൽ പൂർണമായും ചാർജാവും.  200 കിലോമീറ്റർ റേഞ്ചുള്ള മോഡലിന് 13 ലക്ഷവും 140 കിലോമീറ്റർ റേഞ്ച് ലഭിക്കുന്ന മോഡലിന് 9 ലക്ഷം രൂപയുമാണ് വില. ഒക്ടോബർ ആദ്യം മുതൽ വാഹനം ബുക്ക് ചെയ്യാം.

English Summary:

Euler Motors launches 'Storm EV,' a cutting-edge electric cargo vehicle with ADAS technology, offering impressive range and features. Learn more about its price, variants, and availability.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com