തിളച്ചുകയറി വെളിച്ചെണ്ണ വില; ഇടിഞ്ഞ് റബർ, കുരുമുളകിനും ക്ഷീണം, അങ്ങാടി വില നോക്കാം
Mail This Article
വെളിച്ചെണ്ണ ഉൽപാദകർക്കും വ്യാപാരികൾക്കും ആവേശമായി വില കുതിച്ചുകയറുന്നു. അതേസമയം, അടുക്കള ബജറ്റിന്റെ താളംതെറ്റുന്നത് ഉപഭോക്താക്കളെ വലയ്ക്കുകയുമാണ്. വെളിച്ചെണ്ണ വില 18,600 രൂപയിൽ നിന്ന് ഒറ്റയടിക്ക് 19,500 രൂപയിലേക്ക് കുതിച്ചെത്തി. റബറും കുരുമുളകും കിതപ്പ് തുടരുന്നു. റബർ ആർഎസ്എസ്-4 ഇനത്തിന്റെ വില ഒരു രൂപ കൂടിക്കുറഞ്ഞു.
രാജ്യാന്തര വിപണിയിൽ 245 രൂപയും കേരളത്തിൽ 227 രൂപയുമാണ് വില. സംസ്ഥാനത്ത് റബർ തോട്ടങ്ങളിൽ ടാപ്പിങ് ഉഷാറായിട്ടുണ്ട്. വിപണിയിലേക്ക് ചരക്കുവരുവും ഉയർന്നു തുടങ്ങി. തായ്‍ലൻഡ് അടക്കം മറ്റ് മുൻനിര ഉൽപാദക രാജ്യങ്ങളിൽ മഴക്കെടുതി മൂലം ഉൽപാദനം കുറഞ്ഞതാണ് രാജ്യാന്തര വില ഉയർന്നുനിൽക്കാൻ കാരണം.
കുരുമുളകിന് വീണ്ടും 100 രൂപ കൂടി ഇടിഞ്ഞു. കാപ്പിക്കുരു, ഇഞ്ചി വിലകളിൽ മാറ്റമില്ല. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി വിലനിലവാരം ഇങ്ങനെ.