അരി കയറ്റുമതി നിയന്ത്രണം നീക്കൽ: ആഭ്യന്തര വില കൂടിയേക്കും
Mail This Article
ന്യൂഡൽഹി∙ വിവിധയിനം അരികളുടെ കയറ്റുമതിക്ക് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണം കേന്ദ്രം ഉടൻ നീക്കിയേക്കുമെന്ന് സൂചന. ഹരിയാന അടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകൾ കൂടി കണക്കിലെടുത്തായിരിക്കും നീക്കം. അരിയുടെ ലഭ്യത വർധിച്ചതോടെയാണ് കയറ്റുമതി നിയന്ത്രണം നീക്കുന്നതിനുള്ള ആലോചന സർക്കാരിൽ നടക്കുന്നത്. കയറ്റുമതി കൂടുന്നതോടെ കർഷകർക്ക് അർഹമായ വില ലഭിക്കും. അതേസമയം, ആഭ്യന്തര വിപണിയിൽ വില കൂടാനിടയുണ്ട്. ആഭ്യന്തര ലഭ്യത ഉറപ്പാക്കി വിലക്കയറ്റം പിടിച്ചുനിർത്തുന്നതിനാണ് കഴിഞ്ഞ വർഷം അരിയുടെ കയറ്റുമതിയിൽ നിയന്ത്രണം ഏർപ്പെടുത്തിയത്.
നിയന്ത്രണം നീക്കുന്നത് സർക്കാർ പരിഗണനയിലുണ്ടെന്ന് ഭക്ഷ്യ സെക്രട്ടറി തന്നെ ഏതാനും ദിവസങ്ങൾക്കു മുൻപ് സ്ഥിരീകരിച്ചിരുന്നു.2023 ജൂലൈയിലാണ് പച്ചരിയുടെ കയറ്റുമതിക്ക് കേന്ദ്രം നിരോധനം ഏർപ്പെടുത്തിയത്.