ഹ്യുണ്ടായ് ഐപിഒ 14 ന്
Mail This Article
×
കൊച്ചി∙ നിക്ഷേപകർ ആകാംക്ഷയോടെ കാത്തിരുന്ന ഹ്യുണ്ടായ് മോട്ടർ ഇന്ത്യയുടെ ഐപിഒ 14 ന് ആരംഭിച്ചേക്കുമെന്നു സൂചന. 14,15,16 ദിവസങ്ങളിൽ നിക്ഷേപകർക്ക് അപേക്ഷിക്കാനാകും. അടുത്തയാഴ്ച പകുതിയോടെ ഓഹരി വില പ്രഖ്യാപിക്കുമെന്നും സൂചനയുണ്ട്. 25,000 കോടി രൂപയുടേതാണ് ഹ്യുണ്ടായുടെ മെഗാ ഐപിഒ. കഴിഞ്ഞ 24നാണ് സെബിയിൽ നിന്ന് ഐപിഒയ്ക്ക് അനുമതി ലഭിച്ചത്. അതേസമയം, പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളെത്തുടർന്ന് ഓഹരി വിപണിയിലുണ്ടാകുന്ന ഇടിവുകൾ മൂലം തീയതി മാറ്റിവയ്ക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
English Summary:
Hyundai Motor India IPO is likely to launch on 14th. Get all the details about the IPO dates, share price, market impact, and potential risks.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.