വെളിച്ചെണ്ണ വിലവർധന: കേരയ്ക്ക് 35 രൂപ കൂട്ടി
Mail This Article
കൊച്ചി∙ കേരഫെഡിന്റെ കേര വെളിച്ചെണ്ണ ലീറ്ററിന് 35 രൂപ കൂട്ടി. മൂന്നാഴ്ചയ്ക്കിടെ പൊതു വിപണിയിൽ വെളിച്ചെണ്ണയ്ക്ക് 57 രൂപ വർധിച്ചതിനു പിന്നാലെയാണു കേരഫെഡും വില കൂട്ടിയത്. കഴിഞ്ഞ മൂന്നു മാസത്തിനിടെ രണ്ടു തവണയായി ലീറ്ററിന് 65 രൂപയുടെ വർധനയാണുണ്ടായത്.
തിങ്കളാഴ്ച ആലുവയിൽ ചേർന്ന ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗത്തിലാണു വില കൂട്ടാനുള്ള തീരുമാനമുണ്ടായത്.
210 രൂപ പരമാവധി വിൽപന വിലയുണ്ടായിരുന്ന ഒരു ലീറ്റർ പൗച്ചിന് ഇനി മുതൽ 245 രൂപ നൽകണം.
110 രൂപയുണ്ടായിരുന്ന അര ലീറ്റർ പൗച്ചിന് 130 രൂപയായി. ഒരു ലീറ്റർ ബോട്ടിലിന് 254 രൂപയാണു പുതുക്കിയ വില.
അര ലീറ്റർ ബോട്ടിലിന് 254 രൂപയും. ജൂലൈ പത്തിനാണു ഇതിനു മുൻപു കേരയ്ക്കു വില കൂട്ടിയത്. 30 രൂപയാണ് അന്നു വർധിപ്പിച്ചത്.
കടുത്ത വേനലിൽ നാളികേര ഉൽപാദനം കുറഞ്ഞതും തേങ്ങയ്ക്കും കൊപ്രയ്ക്കും വില കൂടിയതോടെ തമിഴ്നാട് കൊപ്ര കിട്ടാനില്ലാതായതുമാണു വെളിച്ചെണ്ണ വില ഉയരാനുള്ള കാരണം.