ADVERTISEMENT

കൊച്ചി: സ്മാര്‍ട്‌സിറ്റി കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നെറ്റ് സേവനദാതാവായ (ഐഎസ്പി) പീക്ക്എയര്‍ സംസ്ഥാനത്ത് വന്‍കിട വികസനപദ്ധതി നടപ്പാക്കുന്നു. ഹൈ-സ്പീഡ് ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി, ബിസിനസ് ഉപയോക്താക്കള്‍ക്കുള്ള എന്റര്‍പ്രൈസ് നെറ്റ് വര്‍ക്ക് സൊലൂഷനുകള്‍ എന്നീ മേഖലകളില്‍ പ്രവര്‍ത്തനം കേന്ദ്രീകരിക്കുന്ന പീക്ക്എയര്‍ കൂടുതല്‍ സ്ഥലങ്ങളിലേയ്ക്ക് സേവനം വ്യാപിപ്പിക്കും.

പുതിയ ഫൈബര്‍ ഒപ്റ്റിക് നെറ്റ് വര്‍ക്കുകളുടെ വിന്യാസം, നൂതന സാങ്കേതികവിദ്യകള്‍ നടപ്പാക്കല്‍ എന്നിവ ഊർജിതമാക്കുമെന്ന് പീക്ക്എയര്‍ സിഇഒ ജിജോ ഡേവിഡ് പറഞ്ഞു. പീക്ക്എയറിനെ പ്രശസ്തമാക്കിയ 99.9% അപ്‌ടൈം, മികച്ച വില്‍പ്പനാനന്തരസേവനം എന്നിവ തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേയ്ക്കു കൂടി ഇതോടെ ലഭ്യമാക്കും. 7 കോടി രൂപയാണ് വികസന പദ്ധതികള്‍ക്കായി കമ്പനി നിക്ഷേപിക്കുന്നത്. അടുത്ത സാമ്പത്തികവര്‍ഷത്തോടെ വരുമാനം മൂന്നിരട്ടിയാക്കാനാണ് ലക്ഷ്യം. വികസനപദ്ധതി നടപ്പാക്കുന്നതോടെ ഉപയോക്താക്കളുടെ എണ്ണം നാലിരട്ടി വര്‍ധിപ്പിക്കാനാകുമെന്ന് അദ്ദേഹം കൂട്ടിചേർത്തു.

English Summary:

Experience seamless connectivity with PeakAir's new fiber optic networks and advanced technologies in Kerala. Their expansion promises unparalleled uptime and exceptional after-sales service

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com