ADVERTISEMENT

കൊച്ചി∙  തുടർച്ചയായ മൂന്നാം ദിവസവും മൂക്കുകുത്തി വീണതോടെ ഓഹരി വിപണി സൂചികകൾ 2 മാസത്തെ താഴ്ന്ന നിലവാരത്തിലെത്തി. ഇന്നലെ സെൻസെക്സ് 495 പോയിന്റും നിഫ്റ്റി 221 പോയിന്റുമാണ് ഇടിഞ്ഞത്. ഇന്നലത്തെ വിറ്റൊഴിക്കലിലൂടെ നിക്ഷേപകരുടെ ആസ്തിയിലുണ്ടായ കുറവ് 6 ലക്ഷം കോടി രൂപ. ഇന്ത്യൻ വിപണിയിൽ നിന്നുള്ള വിദേശ നിക്ഷേപകരുടെ പിന്മാറ്റമാണ് നഷ്ടത്തിന്റെ പ്രധാന കാരണം.

ബാങ്കിങ്, ഓട്ടോ, റിയൽറ്റി, എഫ്എംസിജി, ഫിനാൻസ് മേഖലകളിലെ ഓഹരികളിലായിരുന്നു ഇന്നലെ കൂടുതൽ വിൽപന സമ്മർദം നേരിട്ടത്. സെൻസെക്സ്30 ൽ ഇന്നലെ 21 ഓഹരികളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 9 ഓഹരികൾ നേട്ടമുണ്ടാക്കി. രണ്ടാംപാദ ഫലങ്ങൾ പ്രതീക്ഷയ്ക്കൊത്ത് ഉയരാത്തത് പല പ്രമുഖ കമ്പനികളുടെയും ഓഹരി വിലയെ ബാധിക്കുന്നുണ്ട്. രണ്ടാംപാദ ഫലം പുറത്തുവന്നതിനു ശേഷം ബജാജ് ഓട്ടോ ഓഹരിയുടെ വിലയിൽ 13% ഇടിവാണു നേരിട്ടത്.

stock-market

മികച്ച പ്രവർത്തന ഫലത്തെത്തുടർന്ന് ഐടി ഓഹരികൾ ഇന്നലെ നേട്ടമുണ്ടാക്കി. ഉപഭോക്തൃ വില കൂടിയത് എഫ്എംസിജി മേഖലയെയും ഉത്സവകാലത്ത് പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാൻ കഴിയാത്തത് ഓട്ടോ മേഖലയെയും അനാകർഷകമാക്കുകയാണ്. ബിഎസ്ഇ മിഡ്ക്യാപ് സൂചിക ഇന്നലെ 1.65% ഇടിഞ്ഞു.സ്മോൾക്യാപിൽ 1.42% നഷ്ടം നേരിട്ടു.

English Summary:

Indian stock market indices plummet as foreign investors withdraw funds, resulting in significant losses for investors. Explore the factors impacting the market and key sectors affected.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com