ഓഹരി വിൽപനയിലേക്ക് ഇപ്പോൾ കടക്കുന്നില്ല, ഗൾഫിൽ നിക്ഷേപ സമാഹരണത്തിന് ഭീമ ജ്വല്ലേഴ്സ്
Mail This Article
×
ദുബായ്∙ ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിലെ വികസന പദ്ധതികളുടെ ഭാഗമായി 100 കോടി ദിർഹം ( ഏകദേശം 2280 കോടി രൂപ) ലക്ഷ്യമിട്ട് ഭീമ ജ്വല്ലേഴ്സ് നിക്ഷേപ സമാഹരണത്തിന് ഒരുങ്ങുന്നു. യുഎഇ, ഖത്തർ, സൗദി, ബഹ്റൈൻ എന്നിവിടങ്ങളിൽ ഷോറൂം വികസനത്തിന് കമ്പനികൾ, വ്യക്തികൾ എന്നിവരിൽ നിന്നാണ് നിക്ഷേപം സ്വീകരിക്കുന്നത്. നിക്ഷേപകർക്കു ലഭിക്കുന്ന ലാഭ വിഹിതത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ വ്യക്തത വരുത്തുമെന്നു പറഞ്ഞ ചെയർമാൻ ബി. ഗോവിന്ദൻ, മാനേജിങ് ഡയറക്ടർ ബി. ബിന്ദു മാധവ് എന്നിവർ, നിക്ഷേപ സമാഹരണത്തിന്റെ പ്രാഥമിക നടപടികൾ പൂർത്തിയാക്കിയതായും അറിയിച്ചു. കേരളത്തിൽ നിലവിലെ രീതി തുടരും. ഓഹരി വിൽപനയിലേക്ക് ഇപ്പോൾ കടക്കുന്നില്ലെന്നും വ്യക്തമാക്കി.
English Summary:
Bhima jewellers to raise investment in Gulf
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.