ഒക്ടോബറില്‍ സ്ഥിര നിക്ഷേപത്തിന് പലിശ കൂടുതല്‍ എവിടെയാണ് ലഭിക്കുക?
Mail This Article
സ്ഥിര നിക്ഷേപം എന്നത് ഭാവിയിലേക്കുള്ള സാമ്പത്തിക സുരക്ഷ കൂടിയാണ്. നിക്ഷേപിക്കുന്ന തുകയുടെ വലുപ്പം അനുസരിച്ച് നേട്ടം ലഭിക്കും.
പല ബാങ്കുകളും 7% മുതല്‍ 9% വരെ പലിശ നിരക്ക് മൂന്ന് വര്‍ഷത്തെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നു. ഇതില്‍ ചെറുകിട ബാങ്കുകളാണ് കൂടുതല്‍ പലിശ വാഗ്ദാനം ചെയ്യുന്നത്. ഒപ്പം പൊതുമേഖലാ ബാങ്കുകളും മികച്ച നേട്ടം നല്‍കുന്നുണ്ട്. മൂന്ന് വര്‍ഷത്തെക്കായി വിവിധ ബാങ്കുകള്‍ നല്‍കുന്ന പലിശ നിരക്കുകള്‍ എത്ര എന്ന് പരിശോധിക്കാം.
3 വര്‍ഷത്തെ കാലാവധിക്കായി 7-7.4% പലിശ നിരക്കുകള്‍ വാഗ്ദാനം ചെയ്യുന്ന മറ്റ് മുന്‍നിര ബാങ്കുകള്‍ ഇവയാണ്:
ഇപ്പോള്‍ നിക്ഷേപിക്കണോ?
പണപ്പെരുപ്പം നിയന്ത്രിക്കാന്‍ സെന്‍ട്രല്‍ ബാങ്കുകള്‍ നിരക്ക് ഉയര്‍ത്തുന്ന ആഗോള പ്രവണതകളെ തുടര്‍ന്ന് രണ്ട് വര്‍ഷം മുമ്പ്, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) റിപ്പോ നിരക്ക് ഉയര്‍ത്താന്‍ തുടങ്ങിയിരുന്നു. ഏറ്റവും പുതിയ പണനയ അവലോകനത്തില്‍, തുടര്‍ച്ചയായ പത്താം തവണയും റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തിയിരിക്കുകയാണ്. അതായത് 6.5% ആയി നിലനിര്‍ത്തി. ഇത് നിക്ഷേപകര്‍ക്ക് കൂടുതല്‍ നേട്ടം ലഭിക്കുന്നതിന് കാരണമായി. ഉയര്‍ന്ന റിപ്പോ നിരക്ക് കാരണം ബാങ്കുകള്‍ മത്സരാധിഷ്ഠിത നിരക്കുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാല്‍, സ്ഥിരനിക്ഷേപങ്ങളുടെ ഉയര്‍ന്ന പലിശനിരക്ക് അധികനാള്‍ നീണ്ടുനിന്നേക്കില്ല. പണപ്പെരുപ്പം സ്ഥിരത കൈവരിച്ച് റിപ്പോ നിരക്ക് കുറച്ചു തുടങ്ങിയാല്‍ ഉയര്‍ന്ന നേട്ടം ലഭിക്കില്ല. നിലവില്‍ ഉയര്‍ന്ന നേട്ടമാണ് ബാങ്കുകള്‍ വാഗാദാനം ചെയ്യുന്നത്. അതായത് ഇപ്പോള്‍ നിക്ഷേപിച്ചാല്‍ മികച്ച നേട്ടം കൈവരിക്കാം. എവിടെ നിക്ഷേപിക്കണമെന്ന് ഉപഭോക്താവാണ് തീരുമാനിക്കേണ്ടത്.