ADVERTISEMENT

കൊച്ചി∙ ഇന്ത്യ–കാനഡ നയതന്ത്ര ബന്ധങ്ങളിലെ അനിശ്ചിതത്വം മൂലം കാനഡയിലേക്ക് ഇക്കൊല്ലം കേരളത്തിൽ നിന്നുള്ള വിദ്യാർഥികൾ പാതിയായി. എന്നിട്ടും ഏകദേശം 10000 വിദ്യാർഥികൾക്ക് ഫീസ് ഇനത്തിൽ 1000 കോടിയാണ് കേരളത്തിൽ നിന്നു കാനഡയ്ക്കു ലഭിച്ചത്. വിദ്യാർഥി വീസ നൽകുന്നതിൽ കാനഡ കുറവോ കാലതാമസമോ വരുത്താത്തിനു കാരണവും ഇതാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.

കാനഡയിൽ ശരാശരി 8–10 ലക്ഷമാണ് വർഷം ഫീസ്. 2 വർഷത്തെ കോഴ്സിന് 16–20 ലക്ഷം. മുൻ വർഷങ്ങളിൽ 15000–20000 വിദ്യാർഥികൾ കാനഡയിലേക്കു പോയിരുന്നു. ഇക്കൊല്ലം അത് 10000 ആയി കുറഞ്ഞപ്പോഴാണ് ശരാശരി 10 ലക്ഷം ഫീസ് കണക്കാക്കിയാൽ തന്നെ 1000 കോടി രൂപ കാനഡയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു ലഭിച്ചത്. ഇതിനു പുറമേ അവിടത്തെ ചെലവിനായി മുൻപ് 10000 കനേഡിയൻ ഡോളർ (6 ലക്ഷം രൂപ) ഘട്ടങ്ങളായി മാത്രം പിൻവലിക്കാവുന്ന രീതിയിൽ ബാങ്കിൽ നിക്ഷേപിച്ചാൽ മതിയായിരുന്നു. ചെലവിനു പണമില്ലാതെ വിദ്യാർഥികൾ സൗജന്യ ഭക്ഷണത്തിനു ക്യൂ നിൽക്കുകയാണെന്ന ആക്ഷേപം ഉയർന്നതിനെ തുടർന്ന് ഈ തുക 21000 ഡോളറായി ഉയർത്തിയിട്ടുണ്ട്. 12,6000 രൂപ.

ജോലി സാധ്യതയുള്ള നൂറു കണക്കിനു കോഴ്സുകളുടെ ലിസ്റ്റ് കാനഡ സർക്കാർ പുറത്തിറക്കിയതോടെ ഇനി ആ കോഴ്സുകളിലേക്ക് കൂടുതൽ വിദ്യാർഥികൾ പോകുമെന്നാണു കരുതപ്പെടുന്നത്. ആരോഗ്യം, എൻജിനീയറിങ്, ഐടി മേഖലകളിലും പ്ലമർ, ഇലക്ട്രിഷ്യൻ, ഫിറ്റർ തുടങ്ങിയ രംഗങ്ങളിലുമാണ് വലിയ വിഭാഗം കോഴ്സുകൾ. 

വിവിധ കോഴ്സുകളുടെ പ്രവേശന അപേക്ഷകൾ ഓൺലൈനിലായതിനാൽ അവയിലെ നടപടിക്രമങ്ങൾ ഇന്ത്യയിൽ തന്നെ വേണമെന്നില്ല. അതിനാൽ ഇവിടെ കാനഡയുടെ നയതന്ത്രാലയങ്ങളിലെ സ്റ്റാഫ് കുറവ് ബാധിക്കുന്നില്ല.

English Summary:

Canada tightens immigration rules

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com