ADVERTISEMENT

ന്യൂഡൽഹി∙ തിരുവനന്തപുരത്തിനും പുണെയ്ക്കും ഇടയിലുള്ള ഇൻഡിഗോ ഡയറക്ട് വിമാനസർവീസ് 27ന് ആരംഭിക്കും. നവംബർ 21 വരെയുള്ള ഷെഡ്യൂൾ പ്രകാരം പ്രതിദിന സർവീസ് ആയിരിക്കും. നവംബർ 24 മുതൽ ആഴ്ചയിൽ 4 ദിവസമായിരിക്കും സർവീസ്. പുണെയിൽ നിന്ന് ബാങ്കോക്കിന് ആഴ്ചയിൽ 3 ദിവസം നേരിട്ടുള്ള സർവീസും നവംബർ 22ന് ആരംഭിക്കും. 

തിരുവനന്തപുരം–പുണെ റൂട്ടിലെ ആദ്യ ഡയറക്ട് വിമാനസർവീസ് ആണിത്.

സമയക്രമം

നവംബർ 21 വരെ (ദിവസവും)

∙ പുണെ (രാത്രി 11.10)–തിരുവനന്തപുരം (പുലർച്ചെ 1.05)

∙ തിരുവനന്തപുരം (പുലർച്ചെ 2.40)–പുണെ (പുലർച്ചെ 4.35)

നവംബർ 24 മുതൽ 

(ആഴ്ചയിൽ 4 ദിവസം. 

സമയത്തിൽ മാറ്റമില്ല)

∙ പുണെ–തിരുവനന്തപുരം: തിങ്കൾ, ചൊവ്വ, വ്യാഴം, ശനി

∙ തിരുവനന്തപുരം–പുണെ: ചൊവ്വ, ബുധൻ, വെള്ളി, ഞായർ

English Summary:

Indigo Airlines launches direct flights between Thiruvananthapuram and Pune starting 27th. Daily service until November 21st, then 4 days a week. Check out the schedule and book your tickets now!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com