ADVERTISEMENT

തിരുവനന്തപുരം ∙ ജിഎസ്ടി റജിസ്ട്രേഷന് ആധാർ അധിഷ്ഠിത പരിശോധനാരീതി നിലവിൽ‌ വന്നു. മറ്റൊരുടെയെങ്കിലും ആധാർ രേഖ സമർപ്പിച്ച് ജിഎസ്ടി റജിസ്ട്രേഷൻ എടുത്ത ശേഷം വ്യാജ ബില്ലുകൾ തയാറാക്കി ഇൻപുട് ടാക്സ് ക്രെഡിറ്റ് തട്ടിപ്പു നടത്തുന്നതു വ്യാപകമായതോടെയാണ് നടപടി. ഇനി ആധാർ നമ്പർ നൽകുന്നതിനു പുറമേ അപേക്ഷകന്റേതു തന്നെയാണോ ആധാർ എന്നു സ്ഥിരീകരിക്കുന്നതിനായി വിരലടയാളവും പരിശോധിക്കും. രേഖകളും പരിശോധിക്കും. പുതുച്ചേരി, ഗുജറാത്ത്, ആന്ധ്ര സംസ്ഥാനങ്ങളിൽ ഇൗ പരിഷ്കാരം നടപ്പാക്കിയപ്പോൾ തട്ടിപ്പുകൾ കുറഞ്ഞതായി കണ്ടെത്തിയിരുന്നു. അപേക്ഷകൻ സമർപ്പിക്കുന്ന വിവരങ്ങളിൽനിന്നു സംശയകരമായി തോന്നുന്നവയിലാണ് ആധാർ അധിഷ്ഠിത വിരലടയാള പരിശോധന നടത്തുക. മറ്റുള്ള അപേക്ഷകൾക്ക് ആധാർ അധിഷ്ഠിത ഒടിപി മതിയാകും. അപേക്ഷ സമർപ്പിച്ചാൽ‌ ആധാർ അധിഷ്ഠിത പരിശോധനയ്ക്കുള്ള ലിങ്ക് ലഭിക്കും. ഇതുമായി ജിഎസ്‌ടി സുവിധ കേന്ദ്രത്തിലെത്തിയാണു വിരലടയാള പരിശോധന നടത്തേണ്ടത്.

English Summary:

Aadhaar based test method for gst registration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com