ഫെഡറൽ ബാങ്കിന് 1056 കോടി ലാഭം
Mail This Article
×
കൊച്ചി∙ സാമ്പത്തിക വർഷത്തെ രണ്ടാം ത്രൈമാസത്തിൽ ഫെഡറൽ ബാങ്കിന് 1056.6 കോടി രൂപഅറ്റാദായം. 10.7% വളർച്ച. മുൻ വർഷം 953.82 കോടിയായിരുന്നു. ചരിത്രത്തിലെ ഏറ്റവും ഉയർന്ന ത്രൈമാസ അറ്റാദായമാണിത്.
അടുത്തടുത്ത പാദങ്ങളിൽ 1000 കോടി രൂപയ്ക്കു മുകളിൽ അറ്റാദായം പ്രവർത്തന മികവിന്റെ നേട്ടമാണെന്ന് ബാങ്ക് എംഡിയും സിഇഒയുമായ കെ.വി.എസ്.മണിയൻ ചൂണ്ടിക്കാട്ടി. പ്രവർത്തനലാഭം 18% വർധനയോടെ 1565.3 കോടിയിലെത്തി. മൊത്തം ബിസിനസ് 17.3% വർധിച്ച് 499418.8 കോടിയായി. നിക്ഷേപം 269106.5 കോടിയായി വർധിച്ചു. ആകെ വായ്പ 192816.6 കോടിയിൽ നിന്ന് 230312.4 കോടിയായി. ബിസിനസ് ബാങ്കിങ് വായ്‌പകൾ 19121 കോടിയായി. നിഷ്ക്രിയ ആസ്തി 4884.4 കോടി. മൊത്തം വായ്പകളുടെ 2%.
English Summary:
Federal bank net profit
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.