കനറാ ബാങ്കിന് 4014 കോടി രൂപ അറ്റാദായം
Mail This Article
×
കൊച്ചി∙ നടപ്പു സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ കനറാ ബാങ്കിന്റെ അറ്റാദായം 11.31% വർധിച്ച് 4014 കോടി രൂപയിലെത്തി. ബാങ്കിന്റെ ആകെ ബിസിനസ് 9.42% വളർച്ചനേടി 23.59 ലക്ഷം കോടി രൂപയിലെത്തി. സെപ്റ്റംബർ മാസത്തെ കണക്കനുസരിച്ച് 13.47 ലക്ഷം കോടി രൂപയുടെ നിക്ഷേപവും 10.11 ലക്ഷം കോടി രൂപയുടെ വായ്പയുമാണ് രേഖപ്പെടുത്തിയത്.
നിക്ഷേപങ്ങളിൽ 9.34 ശതമാനവും വായ്പകളിൽ 9.53 ശതമാനവുമാണ് യഥാക്രമം വാർഷിക വളർച്ച. ചില്ലറ വ്യാപാരം, കൃഷി, സൂക്ഷ്മ- ചെറുകിട വ്യവസായങ്ങൾ എന്നീ മേഖലകൾക്ക് നൽകുന്ന വായ്പകളിൽ 11.54% വാർഷിക വളർച്ചനേടി -5.76 ലക്ഷം കോടി രൂപയിലെത്തി. അറ്റ നിഷ്ക്രിയ ആസ്തി മുൻ വർഷത്തെ 1.41 ശതമാനത്തിൽനിന്ന് 0.99 ശതമാനമായി കുറഞ്ഞു.
English Summary:
Canara Bank reports strong Q2 FY24 results with net profit soaring 11.31% to reach Rs 4,014 crore. Learn more about the bank's impressive business growth, loan disbursement, and improved NPA ratio.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.