റബർ: രാജ്യാന്തര വിപണിയിലും ഇടിവ്
Mail This Article
×
കോട്ടയം ∙ റബറിന്റെ ആഭ്യന്തര വിലയ്ക്കു പിന്നാലെ രാജ്യാന്തര വിലയും 200 രൂപയിൽ നിന്നു താഴേക്ക്. ഇന്നലെ ബാങ്കോക്ക് മാർക്കറ്റിൽ ആർഎസ്എസ് 4 റബറിന്റെ വില കിലോയ്ക്ക് 196.17 രൂപയായി. ഒരു ദിവസം കൊണ്ടു കുറഞ്ഞത് 4 രൂപയാണ്. പ്രധാന റബർ ഇറക്കുമതി രാജ്യമായ ചൈനയിൽ നിന്നുള്ള ഡിമാൻഡ് കുറഞ്ഞതും ചരക്കുലഭ്യത കൂടിയതുമാണു വിലയിടിവിനു കാരണം.
ഇന്നലെ ആഭ്യന്തര മാർക്കറ്റിൽ ആർഎസ്എസ് 4 കിലോയ്ക്ക് 180 – 181 രൂപ നിരക്കിലാണു വ്യാപാരം നടന്നതെന്ന് ഇന്ത്യൻ റബർ ഡീലേഴ്സ് ഫെഡറേഷൻ പറയുന്നു. കോട്ടയം, കൊച്ചി മാർക്കറ്റിൽ ഇന്നലത്തെ റബർ ബോർഡ് വില 183 രൂപയും അഗർത്തല മാർക്കറ്റിൽ വില 175 രൂപയുമാണ്.
കഴിഞ്ഞ ജൂൺ 10ന് ആണു റബർ വില 200 രൂപ കടന്നത്. ഓഗസ്റ്റ് 9നു റബർ സ്പോട്ട് വില 250 രൂപയും കടന്നു റെക്കോർഡിലേക്ക് എത്തിയിരുന്നു.
English Summary:
International and domestic rubber prices plummet below Rs 200 per kg due to decreased demand from China and increased supply. Explore the factors impacting the rubber market.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.