ADVERTISEMENT

വിദേശ സ്ഥാപന നിക്ഷേപകർ ഒക്ടോബർ മാസത്തിൽ ഇന്ത്യൻ വിപണിയിൽ നിന്നു പിൻവലിച്ചത് 94,000 കോടി രൂപ. റെക്കോർഡ് നിരക്കാണിത്. ഇതിനു മുൻപ് വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ നിന്ന് വലിയ തോതിൽ പിൻമാറ്റം നടത്തിയത് 2020 മാർച്ചിലായിരുന്നു– 61,973 കോടി രൂപ. അന്ന് കോവിഡിനെ തുടർന്ന് ആഗോള വിപണികളിലാകെ ഇത്തരം പിൻവാങ്ങൽ നടന്നെങ്കിൽ ഒക്ടോബറിലെ വിറ്റൊഴിക്കൽ പ്രധാനമായും ചൈനീസ് വിപണിയിൽ നിക്ഷേപം നടത്താനാണ്.

എന്നാൽ, സെപ്റ്റംബറിൽ മാത്രം വിദേശ നിക്ഷേപകർ 57,724 കോടി രൂപ ഇന്ത്യൻ വിപണിയിൽ നിക്ഷേപിച്ചിട്ടുണ്ട്. ഏപ്രിൽ–മേയ് മാസത്തിൽ 34,252 കോടി രൂപ വിപണിയിൽ നിന്നു പിൻവലിച്ചതിനുശേഷം ജൂൺ മുതൽ സെപ്റ്റംബർ അവസാനം വരെ വിദേശനിക്ഷേപകർ ഇന്ത്യൻ ഓഹരികൾ വാങ്ങിക്കൂട്ടുകയായിരുന്നു.

English Summary:

Foreign Institutional Investors (FIIs) pulled a record ₹94,000 crore from the Indian market in October. Understand the reasons behind this exodus and its potential impact on the Indian economy.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com