വനിതാ ഡോക്ടർമാരുടെ സംരംഭം; സൗന്ദര്യ വർധക ഉൽപന്നങ്ങൾ വിപണിയിലിറക്കി
Mail This Article
തിരുവനന്തപുരം ∙ യുവ ആയുർവേദ ഡോക്ടർമാരായ ഡോ.അനിലയുടെയും ഡോ. ഗൗരിയുടെയും നൂതന സംരംഭമായ ‘സീക്രട്ട് ഹ്യൂസി’ന്റെ ആദ്യ ശ്രേണിയിൽപെട്ട സൗന്ദര്യവർധക ഉൽപന്നങ്ങൾ വിപണിയിലിറക്കുന്നതിന്റെ ഉദ്ഘാടനം മന്ത്രി പി.രാജീവ് നിർവഹിച്ചു.
പങ്കജകസ്തൂരി ഹെർബൽസ് സ്ഥാപകൻ ഡോ.ജെ.ഹരീന്ദ്രൻ നായർ അധ്യക്ഷനായി. കെ ഡിസ്ക് മെംബർ സെക്രട്ടറി ഡോ.പി.വി.ഉണ്ണിക്കൃഷ്ണൻ, കേരള മെഡിക്കൽ ടെക്നോളജി കൺസോർഷ്യം സ്പെഷൽ ഓഫിസർ സി.പത്മകുമാർ, രശ്മി മാക്സിം, സ്റ്റാർട്ടപ്പായ സീക്രട്ട് ഹ്യൂസിന്റെ സ്ഥാപകരായ ഡോ. എം.ഗൗരി, ഡോ.അനിലാ സേതുമാധവൻ എന്നിവർ പ്രസംഗിച്ചു.
ആയുർവേദത്തിലെ അമൂല്യ ഔഷധക്കൂട്ടുകൾ ഉപയോഗിച്ച് പുരുഷന്മാർക്കും സ്ത്രീകൾക്കുമുള്ള സൗന്ദര്യവർധക ഉൽപന്നങ്ങളായ ബ്രൈറ്റനിങ് ജെൽ, റിവൈവിങ് ലിപ് ബാം, സ്കിൻ ഇലിക്സിർ പ്രീമിയം ഫെയ്സ് സീറം തുടങ്ങിയ എട്ട് ഉൽപന്നങ്ങളാണു വിപണിയിലിറക്കിയത്