മുട്ടയ്ക്ക് ഭാര നിബന്ധന; നാമക്കൽ ആശങ്കയിൽ
Mail This Article
×
ചെന്നൈ ∙ രാജ്യത്തെ പ്രധാന മുട്ട ഉൽപാദന കേന്ദ്രമായ നാമക്കലിനു തിരിച്ചടിയായി ഖത്തറിന്റെ പുതിയ മുട്ട നയം. എഎ, എ എന്നീ ഗ്രേഡുകളിലുള്ള മുട്ട മാത്രമേ ഇനി കയറ്റി അയയ്ക്കാവൂ എന്നാണു ഖത്തറിന്റെ പുതിയ നിബന്ധന. 70 ഗ്രാം ഭാരമുള്ള മുട്ടകളാണ് ആദ്യ വിഭാഗത്തിലുള്ളത്. 60 ഗ്രാമിന് മുകളിൽ ഭാരമുള്ള മുട്ടകൾ എ വിഭാഗത്തിലും 50 ഗ്രാം ഭാരമുള്ള മുട്ടകൾ ബി അതിൽ താഴെയുള്ള മുട്ടകൾ സി എന്നിങ്ങനെയാണ് തരം തിരിക്കുന്നത്.
നാമക്കലിൽ ഉൽപാദിപ്പിക്കുന്നതിൽ ഭൂരിഭാഗവും ബി വിഭാഗത്തിലുള്ള മുട്ടകളായതാണ് തിരിച്ചടിയായത്. പുതിയ നിബന്ധന പ്രാബല്യത്തിലായതറിയാതെ കയറ്റുമതി ചെയ്ത ഒരു കോടിയോളം മുട്ടകൾ തിരിച്ചയയ്ക്കുമോ എന്ന ആശങ്കയുമുണ്ട്. രാജ്യത്ത് 95% മുട്ട കയറ്റുമതി ചെയ്യുന്നതും നാമക്കലിൽ നിന്നാണ്.
English Summary:
New egg weight restrictions imposed by Qatar threaten India's egg export industry, particularly impacting Namakkal, the country's leading egg production center.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.