ADVERTISEMENT

നെടുമ്പാശേരി ∙ കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനിയുടെ (സിയാൽ) ഉപകമ്പനിയായ കൊച്ചിൻ ഇന്റർനാഷനൽ ഏവിയേഷൻ സർവീസസ് ലിമിറ്റഡ് വിമാനത്താവളത്തിൽ ബിസിനസ് പാർക്ക് നിർമിക്കുന്നു. നിർമാണ പ്രവർത്തനങ്ങൾ തുടങ്ങി. ഒരു വർഷം കൊണ്ട് പൂർത്തിയാകും. രാജ്യാന്തര ടെർമിനലിൽ നിന്ന് 500 മീറ്റർ മാത്രം അകലെയാണ് ബിസിനസ് പാർക്ക് വരുന്നത്.

വർക്ക് സ്പേസുകൾക്ക് വർധിച്ചു വരുന്ന ഡിമാൻഡ് കണക്കിലെടുത്താണിത്. ബിസിനസ് യാത്രക്കാർക്ക് പരസ്പരം കാണുന്നതിനും ഒരുമിച്ച് പ്രവർത്തിക്കുന്നതിനുമുള്ള സൗകര്യം ഇവിടെ ലഭ്യമാകും. യാത്രയ്ക്കിടെയുള്ള സമയം പോലും ജോലിക്കായി ഉപയോഗിക്കാമെന്ന പ്രത്യേകതയുമുണ്ട്.

1248-cochin-international-airport

ബിസിനസ് പാർക്കിന് ഇരു നിലകളിലായി 32000 ചതുരശ്ര അടി വിസ്തീർണമുണ്ടാകും. 140 സീറ്റുള്ള റസ്റ്ററന്റ്, സെമിനാർ ഹാൾ, കോൺഫറൻസ് റൂമുകൾ, സിഐഎഎസ്എൽ അക്കാദമിയുടെ ക്ലാസ് മുറികൾ, വർക്ക് സ്പേസ് എന്നിവയും ഇവിടെ ഉണ്ടാകും.

English Summary:

Cochin International Airport is getting a new business park! CIAL's latest development offers convenient workspaces, meeting rooms, and more, enhancing the travel experience for business professionals.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com