ADVERTISEMENT

ന്യൂഡൽഹി ∙ ഓൺലൈൻ ആപ്പുകൾ വഴി വിതരണം ചെയ്യുന്ന പാക്കേജ്ഡ് ഭക്ഷണ സാധനങ്ങൾക്ക് ഡെലിവറി സമയത്തിനുശേഷം ഏറ്റവും കുറഞ്ഞത് 45 ദിവസം ഉപയോഗ കാലാവധി ഉണ്ടായിരിക്കണമെന്ന് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്എസ്എസ്എഐ) ‌നിർദേശം. സ്വിഗ്ഗി, സെപ്റ്റോ, ബ്ലിങ്ക് ഇറ്റ് അടക്കമുള്ള ഓൺലൈൻ കമ്പനികളുടെ യോഗത്തിലാണ് എഫ്എസ്എസ്എഐ നിർദേശം നൽകിയത്. ഭക്ഷണ സാധനങ്ങളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തുമ്പോൾ തെറ്റിദ്ധരിപ്പിക്കുന്നതും യാഥാർഥ്യത്തിനു നിരക്കാത്ത രീതിയിൽ എഡിറ്റു ചെയ്തവയും ഉപയോഗിക്കരുതെന്നും നിർദേശം നൽകി. സാധനങ്ങളുടെ വിവരണം നൽകുമ്പോൾ തെറ്റായ അവകാശ വാദങ്ങളും വാഗ്ദാനങ്ങളും ഉൾപ്പെടുത്തരുതെന്നും നിർദേശമുണ്ട്.

ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്ന തൊഴിലാളികൾക്ക് പൊതു നടപടിക്രമം നടപ്പാക്കണമെന്നും എഫ്എസ്എസ്എഐ പറഞ്ഞു. ഭക്ഷണം പാക്ക് ചെയ്യുന്നതു മുതൽ ധരിക്കുന്ന വസ്ത്രങ്ങൾക്കു വരെ പൊതു മാനദണ്ഡങ്ങൾ കൊണ്ടുവരാനാണ് നീക്കം. 

English Summary:

FSSAI mandates a 45-day minimum shelf life for packaged food delivered online, impacting platforms like Swiggy, Zomato & Blinkit. Learn about the new food safety regulations.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com