ADVERTISEMENT

കൊച്ചി ∙ വെള്ളക്കുപ്പിയിൽ വില വിവരങ്ങൾ ലേസർ പ്രിന്റ് ചെയ്യാമെന്നു ഹൈക്കോടതി വ്യക്തമാക്കി. വിലയും മറ്റ് വിവരങ്ങളും കാണാനാകുന്നില്ലെന്ന് ആരോപിച്ച് ലീഗൽ മെട്രോളജി വകുപ്പ് ചാർജ് ചെയ്ത കേസ് റദ്ദാക്കിയുള്ള ഉത്തരവിലാണു ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണന്റെ നിരീക്ഷണം. ഹിന്ദുസ്ഥാൻ കൊക്കോ കോള ബവ്റിജസ് ലിമിറ്റഡ് ഉൾപ്പെടെ നൽകിയ ഹർജിയാണ് അനുവദിച്ചത്. കുപ്പിയിൽ ലേസർ പ്രിന്റ് ചെയ്ത വിലയും പാക്കിങ് മാസവും വർഷവും വ്യക്തമായി കാണാവുന്നതല്ല എന്ന് ആരോപിച്ചാണു കേസെടുത്തത്.

എന്നാൽ, വിവരങ്ങൾ വ്യക്തമായി കാണണം എന്നു മാത്രമാണു ചട്ടത്തിൽ പറയുന്നതെന്നും ലേസർ പ്രിന്റ് പാടില്ലെന്നു നിർദേശിച്ചിട്ടില്ലെന്നും ഹർജിക്കാർ അറിയിച്ചു. പിടിച്ചെടുത്ത കുപ്പി പരിശോധിച്ച കോടതി ലേസർ പ്രിന്റിങ് വഴിയുള്ള വിവരങ്ങൾ വ്യക്തമായി കാണാമെന്നു വിലയിരുത്തി.ലേസർ പ്രിന്റ് ചെയ്യുന്നതിന് അനുകൂല നിലപാടാണു കേന്ദ്രസർക്കാരിന്റേതെന്നും ഹർജിക്കാർക്കായി ഹാജരായ സീനിയർ അഭിഭാഷകൻ ജയ്ജു ബാബു അറിയിച്ചു.

English Summary:

printed price mineral water bottle with laser print

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com