ടൂറിസം വികസനം;സമഗ്ര മാസ്റ്റർ പ്ലാൻ തയാറാക്കാൻ നിർദേശം
Mail This Article
×
ആലപ്പുഴ ∙ വിനോദ സഞ്ചാരമേഖലയുടെ വികസനത്തിനു സമഗ്ര മാസ്റ്റർപ്ലാൻ തയാറാക്കാൻ സംസ്ഥാന സർക്കാരിനോടു പാർലമെന്റിലെ ടൂറിസം, ഗതാഗത, സാംസ്കാരിക സ്ഥിരസമിതി യോഗം നിർദേശിച്ചു. കെ.സി.വേണുഗോപാൽ എംപി സമിതിയിൽ അംഗമാണ്. ഹൗസ്ബോട്ടുകളുടെ വർധിപ്പിച്ച ജിഎസ്ടി നിരക്ക് പുനഃപരിശോധിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകളോടു സമിതി ശുപാർശ ചെയ്തു. ഹോംസ്‌റ്റേ, ഹൗസ് ബോട്ട് എന്നിവയുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തണം. വിപണനവും പ്രചാരണവും ഊർജിതമാക്കണമെന്നും സമിതി നിർദേശിച്ചു. സഞ്ജയ് കുമാർ ഝായാണു സമിതി അധ്യക്ഷൻ.
English Summary:
Alappuzha to get a tourism boost with a comprehensive master plan. Focus on houseboats, homestays & responsible growth. Learn more about the Parliamentary committee's recommendations.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.